നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്കാരം വൈകിട്ട് 5 മണിക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍
ചലച്ചിത്രതാരം ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി സരസ്വതി അന്തരിച്ചു.75 വയസായിരുന്നു. പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദ് മരുമകനാണ്.
എറണാകുളം ലിസി - പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 29, 2024 10:29 AM IST