'എന്നെ ഒന്ന് നുള്ളാമോ ? ഇത് സ്വപ്നമോ അതോ സത്യമോ?' കല്യാണിയെ ഞെട്ടിച്ച പിറന്നാള്‍ സമ്മാനം

Last Updated:

അര്‍ജന്‍റീനയുടെ ഇതിഹാസ ഫുട്ബോള്‍ താരം ലയണല്‍ മെസി കൈയ്യൊപ്പ് ചാര്‍ത്തിയ അര്‍ജന്‍റീന ദേശീയ ടീമിന്‍റെ പത്താം നമ്പര്‍ ജേഴ്സിയാണ് താരത്തിന് സമ്മാനമായി കിട്ടിയത്

പിറന്നാളിന് ഞെട്ടിക്കുന്ന സമ്മാനങ്ങള്‍ നല്‍കി നമ്മളെ സര്‍പ്രൈസ് ചെയ്യുന്ന സുഹൃത്തുക്കള്‍ നമുക്ക് ഉണ്ടാകും. ചില സമ്മാനങ്ങളുടെ വിലയോ വലിപ്പമോ അല്ല നമുക്ക് അത് ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്. ചില സമ്മാനങ്ങള്‍ വിലമതിക്കാനാവത്തതാണെന്ന് പറയാറില്ല, ലഭിക്കുന്ന വ്യക്തിയാണ് ആ സമ്മാനം തനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് നിശ്ചയിക്കുന്നത്.
തെന്നിന്ത്യന്‍ ചലച്ചിത്ര താരം കല്യാണി പ്രിയദര്‍ശന് പിറന്നാള്‍ സമ്മാനമായി ഇക്കുറി ലഭിച്ചത് ഒരു വമ്പന്‍ സമ്മാനമാണ്. അര്‍ജന്‍റീനയുടെ ഇതിഹാസ ഫുട്ബോള്‍ താരം ലയണല്‍ മെസി കൈയ്യൊപ്പ് ചാര്‍ത്തിയ അര്‍ജന്‍റീന ദേശീയ ടീമിന്‍റെ പത്താം നമ്പര്‍ ജേഴ്സിയാണ് താരത്തിന് സമ്മാനമായി കിട്ടിയത്. സര്‍പ്രൈസ് ബര്‍ത്ത്ഡേ ഗിഫ്റ്റുമായി നില്‍ക്കുന്ന ചിത്രം കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ആരില്‍ നിന്ന് ലഭിച്ച പിറന്നാള്‍ സമ്മാനമാണ് ഇതെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.
advertisement
'എന്നെ ഒന്ന് നുള്ളാമോ ? ഞാന്‍ സ്വപ്നലോകത്താണോ , ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം' കല്യാണി കുറിച്ചു. അടുത്തിടെ 'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന സിനിമയില്‍ ഫുട്ബോള്‍ കമന്‍റേറ്ററായ പെണ്‍കുട്ടിയുടെ റോളില്‍ താരം അഭിനയിച്ചിരുന്നു. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കാണാനും കല്യാണി കലൂര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയിലാണ് കല്യാണി ഒടുവില്‍ അഭിനയിച്ചത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയിലുണ്ട്. ചിത്രം ഏപ്രില്‍ 11ന് തിയേറ്ററുകളിലെത്തും.
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്നെ ഒന്ന് നുള്ളാമോ ? ഇത് സ്വപ്നമോ അതോ സത്യമോ?' കല്യാണിയെ ഞെട്ടിച്ച പിറന്നാള്‍ സമ്മാനം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement