Meena | നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
ചെന്നൈ: നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്ചികിത്സയിലായിരുന്നു. കുറച്ചു വര്‍ഷങ്ങളായി ശ്വാസ കോശ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു രോഗം ഗുരുതരമായി.
ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി.
വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാവുകായായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബംഗളൂരുവില്‍ വ്യവസായിയാണ് വിദ്യാസാഗര്‍.
It is shocking to hear the news of the untimely demise of Actor Meena's husband Vidyasagar, our family's heartfelt condolences to Meena and the near and dear of her family, may his soul rest in peace pic.twitter.com/VHJ58o1cwP
— R Sarath Kumar (@realsarathkumar) June 28, 2022
advertisement
ഇരുവരുടെയും മകള്‍ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു. വിദ്യാസാഗറിന്റെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 29, 2022 6:34 AM IST