'ഫാൻ ഫൈറ്റ്' പാലക്കാട് തിയേറ്ററിൽ ഏറ്റുമുട്ടി അജിത്- വിജയ് ആരാധകര്‍; വീഡിയോ വൈറൽ

Last Updated:

ഗുഡ് ബാഡ് അഗ്ലി റിലീസ് ദിവസം പാലക്കാട് സത്യ തീയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

News18
News18
അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ റിലീസ് ദിവസം പാലക്കാട്ടെ തീയേറ്ററില്‍ ഏറ്റുമുട്ടി അജിത്- വിജയ് ആരാധകര്‍. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇരു ആരാധകരും ചേരിതിരിഞ്ഞ് തിയേറ്ററിന്റെ ഉള്ളില്‍ ഏറ്റുമുട്ടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പാലക്കാട് സത്യ തീയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങൾ എന്ന പേരിലാണ് വീഡിയോ ആണ് വൈറലാവുന്നത്. ആരാധകര്‍ പരസ്പരം ആക്രോശിക്കുന്നതും തമ്മില്‍ തല്ലുന്നതും തീയേറ്ററിലെ സീറ്റുകളിലും മറ്റും കേടുപാടുകൾ വരുത്തുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. തീയേറ്ററിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെച്ചിരുന്നു.
advertisement
ചിത്രം കാണാനെത്തിയ വിജയ് ആരാധകര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കിയെന്നാണ് വീഡിയോ പങ്കുവെച്ച അജിത് ആരാധകര്‍ ആരോപിക്കുന്നത്. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അജിത് നായകനായി എത്തിയ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. ഏപ്രിൽ 10 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. തൃഷ, പ്രസന്ന, അര്‍ജുന്‍ ദാസ്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഫാൻ ഫൈറ്റ്' പാലക്കാട് തിയേറ്ററിൽ ഏറ്റുമുട്ടി അജിത്- വിജയ് ആരാധകര്‍; വീഡിയോ വൈറൽ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement