Allu Arjun| അല്ലു അർജുൻ‌ സ്പെഷ്യൽ ക്ലാസ് തടവുകാരൻ; അത്താഴത്തിന് കഴിച്ചത് വെജിറ്റബിൾ കറിയും ചോറും

Last Updated:

പുഷ്പ 2 വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത നടൻ അല്ലു അർജുനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്

News18
News18
ഹൈദരാബാദ്: പുഷ്പ 2 വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത നടൻ അല്ലു അർജുനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഒരു രാത്രി മുഴുവൻ ജയിലിൽ കഴിഞ്ഞ നടൻ ശനിയാഴ്ച പുലർച്ചെയാണ് പുറത്തിറങ്ങിയത്. നടൻ ജയിലിൽ തറയിലാണ് കിടന്നുറങ്ങിതെന്ന രീതിയിൽ സൂചനകളും പുറത്ത് വന്നിരുന്നു.
എന്നാൽ, നടന് 'സ്‌പെഷ്യല്‍ ക്ലാസ് തടവുകാരൻ' എന്ന പരി​ഗണന ലഭിച്ചുവെന്നാണ് തെലങ്കാന ജയില്‍വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസഥന്‍ പറഞ്ഞത്. അത്താഴത്തിന് നടന് ചോറും വെജിറ്റബിൾകറിയുമാണ് നൽകിയതെങ്കിലും പ്രത്യേക ആവശ്യമോ സഹായമോ നടൻ ചോദിച്ചില്ലെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു.
ജയിലിൽ അല്ലു അർജുനനെ വിഷമിച്ചൊന്നും കണ്ടിരുന്നില്ല. ജയിലിലെ സാധാരണ അത്താഴസമയം വൈകിട്ട് 5.30 ആണ്. എന്നാൽ, വൈകി എത്തുന്നവർക്കും ആഹാരം കൊടുക്കാറുണ്ട്. സ്‌പെഷ്യല്‍ ക്ലാസ് തടവുകാരന് ജയിലില്‍ പ്രത്യേകമായി കട്ടിലും കസേരയും മേശയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്. അല്ലു അര്‍ജുനെ അതേ കേസിലെ മറ്റുപ്രതികള്‍ക്കൊപ്പം ജയിലിലെ പ്രത്യേകഭാഗത്താണ് താമസിപ്പിച്ചതെന്നും ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്. ഹൈദരാബാദിലെ നാമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ രാത്രിയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഉത്തരവ് വൈകിയതിനാലാണ് പുറത്തിറങ്ങുന്നത് ഇന്ന് പുലർച്ചെയായത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun| അല്ലു അർജുൻ‌ സ്പെഷ്യൽ ക്ലാസ് തടവുകാരൻ; അത്താഴത്തിന് കഴിച്ചത് വെജിറ്റബിൾ കറിയും ചോറും
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement