‘ഇനി അസാധ്യം’; ഒട്ടിച്ചാൽ ഒരു കള്ളനും കൊണ്ടുപോകാനാകില്ല; ലൂവ്ര് മ്യൂസിയത്തിലെ കവർച്ച 'പരസ്യമാക്കി' ഫെവിക്കോൾ

Last Updated:

ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചു വച്ചാൽ അത് ഇളക്കിക്കൊണ്ടു പോകാൻ ഒരു മോഷ്ടാവിനുമാവില്ല എന്ന് അവകാശപ്പെടുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്

(image: fevicolkajod/ instagram)
(image: fevicolkajod/ instagram)
പാരീസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന വമ്പൻ കവർച്ച ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഈ സംഭവത്തെ ട്രോളിക്കൊണ്ടുള്ള ഫെവിക്കോളിന്റെ പരസ്യം വൈറലായിരിക്കുകയാണ്. ഒരു കണ്ണാടിക്കൂട്ടിൽ വെളുത്ത പ്രതലത്തിൽ ബോർഡിൽ പതിപ്പിച്ചിരിക്കുന്ന മരതക നെക്ലസും കമ്മലുകളുമാണ് പരസ്യത്തിലുള്ളത്. ഒപ്പം 'ദിസ് മിഷൻ ഈസ് ഇംപോസിബിൾ' എന്ന അടിക്കുറിപ്പും.
ബോർഡിൽ ഫെവിക്കോളിന്റെ പ്രശസ്തമായ ആന മുദ്രയുമുണ്ട്. നെക്ലസും കമ്മലുകളും ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചുവച്ചിരിക്കുകയാണ്. ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചു വച്ചാൽ അത് ഇളക്കിക്കൊണ്ടു പോകാൻ ഒരു മോഷ്ടാവിനുമാവില്ല എന്ന് അവകാശപ്പെടുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പരസ്യം കുറഞ്ഞ സമയം കൊണ്ട‌ുതന്നെ ചർച്ചയായി. രസകരമായ കമന്റുകളാണ് പരസ്യത്തിന് താഴെ നിറയുന്നത്.
advertisement
ലൂവ്ര് മ്യൂസിയത്തിലെ കവർച്ച
പാരിസിൽ 19ന് രാവിലെ 9ന് ലൂവ്ര് മ്യൂസിയം തുറന്ന് അരമണിക്കൂറിനകം നടന്ന മോഷണത്തിൽ ഏകദേശം 900 കോടി രൂപ വിലവരുന്ന രത്നാാതഭരണങ്ങളാണ് നഷ്ടമായത്.
19-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് റാണിമാർ ധരിച്ചിരുന്ന ഇന്ദ്രനീല കിരീടം, ഇന്ദ്രനീലമാല, ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ഭാര്യ മേരി ലൂയിസ് റാണിക്കു വിവാഹസമ്മാനമായി നൽകിയ മരതകമാല, നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജീൻ മതചടങ്ങുകളിൽ ധരിച്ചിരുന്ന വജ്രനിർമിതമായ പതക്കം, 2 ഇന്ദ്രനീലക്കല്ലുകളും നാൽപതോളം ചെറുവജ്രങ്ങളുമടങ്ങിയ കമ്മൽ, മരതക നിർമിതകമായ കമ്മലുകൾ, യൂജീൻ റാണിയുടെ 2438 വജ്രങ്ങൾ, 196 അമൂല്യരത്നങ്ങൾ എന്നിവയടങ്ങിയ പതക്കം, 212 മുത്തുകളും 2990 വജ്രങ്ങളും പതിച്ച അലങ്കാര കിരീടം എന്നിവയാണ് മോഷണം പോയത്.
advertisement
നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജീൻ അണിഞ്ഞ സ്ഥാന കിരീടം മോഷണം പോയെങ്കിലും പിന്നീട് ഇത് തിരിച്ചുകിട്ടി.
Summary: The sensational theft that took place at the famous Louvre Museum in Paris had shocked the entire world. Now, Fevicol's advertisement trolling this incident has gone viral. The advertisement features an emerald necklace and earrings affixed to a white surface on a board inside a glass case. It also carries the caption, "This Mission is Impossible."
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘ഇനി അസാധ്യം’; ഒട്ടിച്ചാൽ ഒരു കള്ളനും കൊണ്ടുപോകാനാകില്ല; ലൂവ്ര് മ്യൂസിയത്തിലെ കവർച്ച 'പരസ്യമാക്കി' ഫെവിക്കോൾ
Next Article
advertisement
‘ഇനി അസാധ്യം’; ഒട്ടിച്ചാൽ ഒരു കള്ളനും കൊണ്ടുപോകാനാകില്ല; ലൂവ്ര് മ്യൂസിയത്തിലെ കവർച്ച 'പരസ്യമാക്കി' ഫെവിക്കോൾ
‘ഇനി അസാധ്യം’; ഒട്ടിച്ചാൽ ഒരു കള്ളനും കൊണ്ടുപോകാനാകില്ല; ലൂവ്ര് മ്യൂസിയത്തിലെ കവർച്ച 'പരസ്യമാക്കി' ഫെവിക്കോൾ
  • ഫെവിക്കോളിന്റെ പരസ്യം ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയെ ട്രോളി സമൂഹമാധ്യമങ്ങളിൽ വൈറലായി.

  • ഫെവിക്കോൾ ഉപയോഗിച്ച് ഒട്ടിച്ചാൽ മോഷ്ടാവിനും ഇളക്കിക്കൊണ്ടുപോകാനാവില്ലെന്ന് പരസ്യം അവകാശപ്പെടുന്നു.

  • ലൂവ്ര് മ്യൂസിയത്തിൽ 900 കോടി രൂപ വിലവരുന്ന രത്നാഭരണങ്ങൾ മോഷണം പോയി.

View All
advertisement