അന്ന് കേരളത്തിൽ 150 ദിവസം ഓടിയ ചിത്രം; അല്ലു അർജുന്റെ 'ഹാപ്പി' 4K റീ റിലീസിന്
- Published by:meera_57
- news18-malayalam
Last Updated:
അന്ന് കേരളത്തിൽ 150 ദിവസം കടന്ന അല്ലു അർജുൻ ചിത്രം വീണ്ടും തരംഗമാകുമോ?
അന്യഭാഷാ നടൻമാരിൽ കേരളത്തിൽ വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ (Allu Arjun). മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് 'ഹാപ്പി'. എ. കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിനാണ് 'ഹാപ്പി' റീ റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ എട്ടിന് ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസായി ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് രൂപത്തിലാണ് റീ-റിലീസ്.
കേരളത്തിൽ വമ്പൻ വരവേൽപ്പ് ലഭിച്ച ഹാപ്പിക്ക് ഈ രണ്ടാം വരവിലും അത്രയും സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. വാർത്താപ്രചരണം: പി. ശിവപ്രസാദ്.
advertisement
Summary: Allu Arjun is an actor who has a huge fan base in Kerala among a legion of other- language actors. Malayalis affectionately call him Mallu Arjun. Allu's early films were all big hits in Kerala. Allu's most important film is 'Happy'. The film, directed by A. Karunakaran, was screened for over 150 days in Kerala at that time. Now, after 20 years, the film is returning to the big screen
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 30, 2026 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അന്ന് കേരളത്തിൽ 150 ദിവസം ഓടിയ ചിത്രം; അല്ലു അർജുന്റെ 'ഹാപ്പി' 4K റീ റിലീസിന്







