പരിക്കേറ്റ എം എസ് ധോണിക്ക് ആദ്യത്തെ 6 മത്സരങ്ങൾ നഷ്ടമാകും; മുംബൈയുമായുള്ള പോരാട്ടത്തിലും കളിച്ചേക്കില്ല
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിൽ രണ്ട് ആഴ്ചത്തെ വിശ്രമമാണ് സിഎസ്‌കെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതെങ്കിലും ഏപ്രിൽ അവസാന വാരത്തിന് മുൻപ് അദ്ദേഹം കളത്തിലിറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
ഐപിഎൽ 2026 സീസണിലെ ആദ്യ ആറ് മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഇതിഹാസ താരം എം എസ് ധോണിക്ക് കളിക്കാനായേക്കില്ല. പരിശീലനത്തിനിടെ കാലിലെ പേശികൾക്ക് (Calf strain) പരിക്കേറ്റതിനെത്തുടർന്നാണ് ധോണിക്ക് വിശ്രമം അനുവദിച്ചത്. ഐപിഎല്ലിന് മുന്നോടിയായി ഒരു മാസത്തോളം നീണ്ടുനിന്ന കഠിനമായ പരിശീലനത്തിനിടെയാണ് 44-കാരനായ ധോണിക്ക് പരിക്കേറ്റത്.
നിലവിൽ രണ്ട് ആഴ്ചത്തെ വിശ്രമമാണ് സിഎസ്‌കെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതെങ്കിലും ഏപ്രിൽ അവസാന വാരത്തിന് മുൻപ് അദ്ദേഹം കളത്തിലിറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈ ഇന്ത്യൻസുമായുള്ള സിഎസ്‌കെയുടെ ആവേശപ്പോരാട്ടം ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ ധോണിക്ക് നഷ്ടമായേക്കും. ഇത് ടീമിന് വലിയ തിരിച്ചടിയാണെന്ന് സിഎസ്‌കെ ഒഫീഷ്യൽസ് വ്യക്തമാക്കി.
ധോണിയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പിംഗ് ചുമതല മലയാളി താരം സഞ്ജു സാംസൺ ഏറ്റെടുക്കും. കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസിൽ നിന്നാണ് സഞ്ജു ചെന്നൈ ടീമിലെത്തിയത്. ഇന്ന് രാത്രി രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ സഞ്ജു വിക്കറ്റ് കീപ്പറായേക്കും.
advertisement
ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിനും പരിക്കേറ്റതിനാൽ ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. ബ്രെവിസിന് പകരം സർഫറാസ് ഖാൻ ഇന്ന് സിഎസ്‌കെയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കും. ധോണിയുടെ ബാറ്റിംഗിനേക്കാൾ ഉപരിയായി അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങളും പരിചയസമ്പത്തുമാണ് ചെന്നൈ ടീമിന് ഈ സീസണിന്റെ തുടക്കത്തിൽ നഷ്ടമാകുന്നത്.
Summary: In a major setback for Chennai Super Kings (CSK), legendary cricketer MS Dhoni is set to miss at least six matches of the IPL 2026 season. The veteran wicketkeeper-batter is sidelined due to a calf strain sustained during a month-long rigorous training session ahead of the tournament. While CSK officials initially mentioned a two-week recovery period, reports suggest Dhoni may not return to action until the last week of April. His availability for the high-octane clash against Mumbai Indians (MI) remains highly uncertain, which the franchise has described as a "big blow."
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
Mar 30, 2026 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പരിക്കേറ്റ എം എസ് ധോണിക്ക് ആദ്യത്തെ 6 മത്സരങ്ങൾ നഷ്ടമാകും; മുംബൈയുമായുള്ള പോരാട്ടത്തിലും കളിച്ചേക്കില്ല






