Pushpa 2: അല്ലുവിന്റെ പുഷ്പ ഇന്റർനാഷണൽ ബ്രാൻഡ് തന്നെ; ഈ വർഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രം പുഷ്പ 2

Last Updated:

സ്ത്രീ 2, സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3 തുടങ്ങിയ ബോളിവുഡ് സിനിമകളെയും കല്‍ക്കി 2898 എഡി, മഞ്ഞുമ്മല്‍ ബോയ്‌സ്, അമരന്‍ തുടങ്ങിയ തെന്നിന്ത്യൻ സിനിമകളെയും മറികടന്നാണ് പുഷ്പ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്

പുഷ്പ 2
പുഷ്പ 2
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോ. പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം അല്ലു അർജുൻ ചിത്രം പുഷ്പ 2 വാണ് ഈ വർഷം ഏറ്റവുമധികം പ്രേക്ഷകർ കണ്ട ഇന്ത്യൻ ചിത്രം. ഏകദേശം 10.8 ലക്ഷം സോളോ വ്യൂവേഴ്‌സാണ് സിനിമയ്ക്ക് ലഭിച്ചത് എന്ന് ബുക്ക് മൈ ഷോയുടെ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ 2, സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3 തുടങ്ങിയ ബോളിവുഡ് സിനിമകളെയും കല്‍ക്കി 2898 എഡി, മഞ്ഞുമ്മല്‍ ബോയ്‌സ്, അമരന്‍ തുടങ്ങിയ തെന്നിന്ത്യൻ സിനിമകളെയും മറികടന്നാണ് പുഷ്പ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
റിലീസായി രണ്ട് വാരം പൂർത്തിയാകുമ്പോഴും തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ബോക്സ് ഓഫീസിൽ നിന്ന് 1500 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഒരു ഇന്ത്യൻ സിനിമ ഏറ്റവും വേഗത്തിൽ ഈ കളക്ഷനിൽ എത്തുന്ന ആദ്യ സിനിമ കൂടിയാണ് പുഷ്പ 2. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പുഷ്പ 2. ഹിന്ദി വേർഷനിൽ നിന്ന് മാത്രം ചിത്രം 600 കോടിയാണ് നേടിയിരിക്കുന്നത്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. 293.3 കോടിയാണ് പുഷ്പയുടെ തെലുങ്ക് വേർഷന്റെ ആകെ കളക്ഷൻ. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2: അല്ലുവിന്റെ പുഷ്പ ഇന്റർനാഷണൽ ബ്രാൻഡ് തന്നെ; ഈ വർഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രം പുഷ്പ 2
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement