Amala Paul on Sachy | ക്യാമറാമാൻ വേണുവിനൊപ്പമുള്ള രേണുവിന് ഓഷോയെ പരിചയപ്പെടുത്തിയയാൾ; അമല പോൾ സച്ചിയെ ഓർക്കുന്നു

Last Updated:

Amala Paul narrates her memories about Sachy | അമല പോളിന്റെ കരിയറിലെ എക്കാലവും ഓർക്കപ്പെടുന്ന ഹിറ്റുകളിൽ ഒന്നായ 'റൺ ബേബി റൺ' സമ്മാനിച്ച തിരക്കഥാകൃത്താണ് സച്ചി

ഒന്നിന് പിറകെ ഒന്നായി വരുന്ന വിയോഗങ്ങൾ. ഹിറ്റ്‌ സിനിമകളിൽ തുടങ്ങിയ 2020, പോകെപ്പോകെ നഷ്‌ടങ്ങളുടെ നീണ്ട പട്ടിക ബാക്കിവച്ചുകൊണ്ടുള്ള യാത്രയിലാണ്. സിനിമയിലെ തീരാനഷ്‌ടങ്ങളുടെ പട്ടികയിൽ പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമായ സച്ചിയും.
സച്ചിയുടെ ആകസ്മിക നിര്യാണം മലയാള ചലച്ചിത്രമേഖലയെ ഒന്നടങ്കം പിടിച്ചുലച്ചിരിക്കുന്നു. വിയോഗവാർത്തയറിഞ്ഞ സിനിമാ പ്രവർത്തകർ നേരിട്ടും സോഷ്യൽ മീഡിയ വഴിയും സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സച്ചിയുടെ ഓർമ്മകളുമായി നടി അമല പോൾ ഇൻസ്റ്റാഗ്രാം കുറിപ്പുമായി എത്തുന്നു. അമല പോളിനെ സംബന്ധിച്ച്, തന്റെ കരിയറിലെ എക്കാലവും ഓർക്കപ്പെടുന്ന ഹിറ്റുകളിൽ ഒന്നായ 'റൺ ബേബി റൺ' സമ്മാനിച്ച തിരക്കഥാകൃത്താണ് സച്ചി. ഇതിൽ മാധ്യമപ്രവർത്തകയായ രേണുക എന്ന കഥാപാത്രമായിരുന്നു അമല അവതരിപ്പിച്ചത്. മോഹൻലാലിന്റെ (ക്യാമറാമാൻ വേണു) നായിക. അമലയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പരിഭാഷ ചുവടെ:
advertisement
advertisement
"മലയാള ചലച്ചിത്ര മേഖലയിൽ എന്റെ മികച്ച ഹിറ്റുകളിൽ ഒന്നായ 'റൺ ബേബി റൺ' സമ്മാനിച്ചത് സച്ചിയാണ്. അതിലെ കഥാപാത്രം രേണുക ഓരോരുത്തരുടെയും ഹൃദയത്തിൽ ഇന്നും കുടികൊള്ളുന്നു. സച്ചിക്ക് എന്തിനെപ്പറ്റിയും അറിയാമായിരുന്നു. എനിക്ക് ഓഷോയെ പരിചയപ്പെടുത്തി തന്നത് സച്ചിയാണ്. 'റൺ ബേബി റണ്ണിന്റെ' ഇടയിൽ ഞങ്ങൾ സിനിമക്ക് പുറത്തുള്ള ജീവിതത്തെപ്പറ്റി ഒരുപാട് നേരം സംസാരിക്കുമായിരുന്നു. ആ സൗഹൃദം പുതുക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് അദ്ദേഹം നമ്മെ വിട്ടകന്നത്. അദ്ദേഹം ഈ ഭൂമിയിൽ പിറവിയെടുത്തു, തന്റെ കലയിൽ അഗ്രഗണ്യനായി, മറ്റൊന്നിലേക്ക് കുടിയേറി. ഒന്നിച്ച് ചിലവഴിച്ച കാലങ്ങളുടെ ഓർമ്മയിൽ നിന്നുകൊണ്ട്, പ്രിയ സുഹൃത്തിന് വിടചൊല്ലട്ടെ. വീണ്ടും കണ്ടുമുട്ടുംവരെയും, വിട.
മലയാളം വാർത്തകൾ/ വാർത്ത/Film/
Amala Paul on Sachy | ക്യാമറാമാൻ വേണുവിനൊപ്പമുള്ള രേണുവിന് ഓഷോയെ പരിചയപ്പെടുത്തിയയാൾ; അമല പോൾ സച്ചിയെ ഓർക്കുന്നു
Next Article
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement