AMMA | മോഹൻലാൽ പ്രസിഡന്റ് ആകുമോ ഇല്ലയോ? ജനറൽ ബോഡി മീറ്റിംഗിൽ തീരുമാനത്തിലെത്താൻ കഴിയാതെ 'അമ്മ'

Last Updated:

13 വർഷത്തിനുശേഷം നടൻ ജഗതി ശ്രീകുമാറും 'അമ്മ' യോഗത്തിൽ പങ്കെടുത്തു

മോഹൻലാൽ
മോഹൻലാൽ
കൊച്ചിയിൽ ഞായറാഴ്ച നടന്ന മലയാള ചലച്ചിത്ര താരസംഘടനയുടെ (Association of Malayalam Movie Artistes' - AMMA) യുടെ 31-ാമത് ജനറൽ ബോഡി യോഗം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കാതെ പിരിഞ്ഞു. അംഗങ്ങൾക്കിടയിൽ അഭിപ്രായ സമന്വയമില്ലാത്തതിനാൽ പുതിയ സമിതിയെ തിരഞ്ഞെടുക്കാൻ കഴിയാതെ പോയി.
നടൻ മോഹൻലാൽ സംഘടനയുടെ പ്രസിഡന്റായി തുടരുന്നതിനെ ഭൂരിപക്ഷം അംഗങ്ങളും അനുകൂലിച്ചതായി അറിയുന്നു. എന്നിരുന്നാലും, വീണ്ടും ആ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം വിമുഖത പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഈ സംഭവവികാസമാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കാരണമെന്ന് പറയപ്പെടുന്നു.
റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ 'അമ്മ' തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇടക്കാലത്ത്, നിലവിലുള്ള അഡ്-ഹോക്ക് കമ്മിറ്റി സംഘടനയുടെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നത് തുടരും.
13 വർഷത്തിനുശേഷം നടൻ ജഗതി ശ്രീകുമാറും 'അമ്മ' യോഗത്തിൽ പങ്കെടുത്തു.
advertisement
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടെയുള്ള അംഗങ്ങൾക്കെതിരെ ലൈംഗികാരോപണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് പോയ വർഷം ഓഗസ്റ്റ് മാസത്തിൽ 'അമ്മ' ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡന ആരോപണങ്ങൾ ഉൾപ്പെടെ പ്രശ്‌നങ്ങൾ അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന്, ധാർമ്മികതയുടെ പേരിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലും സ്ഥാനം രാജിവച്ചു.
അമ്മ വൈസ് പ്രസിഡൻ്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിൻ്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസ്സൻ, സരയു മോഹൻ, വിനു മോഹൻ, ടിനി ടോം, അനന്യ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോമോൾ, ജോയ് മാത്യു എന്നിവരാണ് രാജിവെച്ചത്.
advertisement
Summary: The AMMA general body meeting held in Kochi on June 22, Sunday dispersed without reaching a consensus on electing the new governing body. Reportedly, an election is expected to take place in another three months. The meeting also had actor Jagathy Sreekumar in attendance, a first in 13 years
മലയാളം വാർത്തകൾ/ വാർത്ത/Film/
AMMA | മോഹൻലാൽ പ്രസിഡന്റ് ആകുമോ ഇല്ലയോ? ജനറൽ ബോഡി മീറ്റിംഗിൽ തീരുമാനത്തിലെത്താൻ കഴിയാതെ 'അമ്മ'
Next Article
advertisement
Thiruvonam Bumper| തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്ക് മാറ്റി
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്ക് മാറ്റി
  • തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 27ൽ നിന്ന് ഒക്ടോബർ 4ലേക്ക് മാറ്റി.

  • നറുക്കെടുപ്പ് മാറ്റിയത് ജിഎസ്ടി മാറ്റവും കനത്ത മഴയും കാരണം ടിക്കറ്റുകൾ വിറ്റുതീരാത്തതിനാലാണ്.

  • തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി രൂപയും, ടിക്കറ്റ് വില 500 രൂപയുമാണ്.

View All
advertisement