മൂന്നാം ക്ലാസ് മുതൽ റോബോട്ടിക് എഐയും പഠിപ്പിക്കുന്ന പൂനെയിലെ സ്‌കൂളില്‍ എങ്ങനെ അഡ്മിഷൻ നേടാം?

Last Updated:

റോബോട്ടിക് എഐ സ്റ്റിമുലേഷന്‍ പഠിക്കുന്നതിനുള്ള സൗകര്യങ്ങളും ചെറിയ ക്ലാസ് മുതല്‍ ഈ സര്‍ക്കാര്‍ സ്‌കൂള്‍ നല്‍കുന്നുണ്ട്

News18
News18
വ്യക്തിഗത വികസനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള അടിസ്ഥാന സ്ഥാപനങ്ങളാണ് സ്‌കൂളുകള്‍. ഇന്ത്യയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ അടിസ്ഥാനപരമായി വ്യത്യസ്തമായ മാതൃകകള്‍ പിന്തുരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാമൂഹിക നീതിയും വിശാലമായ പ്രവേശന സാധ്യതകളും ഉറപ്പാക്കുമ്പോള്‍ സ്വകാര്യ സ്‌കൂളുകള്‍ ഉയര്‍ന്ന ചെലവില്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
മഹാരാഷ്ട്രയിലെ പുനെയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂള്‍ കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കി ഇപ്പോള്‍ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. റെഡ്ഡിറ്റില്‍ പങ്കിട്ട ഒരു വീഡിയോയിലൂടെയാണ് സ്‌കൂളിലെ പഠനരീതിയെ കുറിച്ച്   ഒരു വ്ളോഗര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇസെഡ്പി ജലീന്ദര്‍ നഗര്‍ സ്‌കൂളിലെ തന്റെ പഠനകാലത്തെ കുറിച്ച് പറഞ്ഞാണ് വ്ളോഗര്‍ വീഡിയോ ആരംഭിക്കുന്നത്.
സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ വിവിധ ഉപകരണങ്ങള്‍ വ്ളോഗര്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ മെഷീനുകളും സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് കുട്ടികള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ 3ഡി പ്രിന്റിംഗ് പഠിക്കുന്നുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. റോബോട്ടിക് എഐ സ്റ്റിമുലേഷന്‍ പഠിക്കുന്നതിനുള്ള സൗകര്യങ്ങളും ചെറിയ ക്ലാസ് മുതല്‍ ഈ സര്‍ക്കാര്‍ സ്‌കൂള്‍ നല്‍കുന്നുണ്ട്.
advertisement
വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ നിര്‍മ്മിച്ച ശബ്ദം പുറപ്പെടുവിക്കുന്ന റോബോട്ടിനെയും വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് അവള്‍ക്ക് എന്തൊക്കെ നൈപുണ്യമുണ്ടെന്ന് വ്ളോഗര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. കോഡിംഗ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ജ്വല്ലറി, ബ്രെയിന്‍ ജിം തുടങ്ങിയവ അറിയാമെന്ന് അവള്‍ തിരിച്ച് മറുപടി പറയുന്നു. ഇതെല്ലാം കേട്ട് അമ്പരപ്പും അദ്ഭുതവും വ്ലോഗർ പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം.
ഇത് ഒരു സ്വപ്‌ന വിദ്യാലയമാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തന്റെ സ്വപ്നത്തെ കുറിച്ച് സ്‌കൂള്‍ നടത്തിപ്പുകാരനായ വെയർ ഗുരുജിയും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ലോകത്തിലെ നമ്പര്‍ സ്‌കൂള്‍ ഇതാണെങ്കിലും ഒരു സ്‌കൂളിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കാന്‍ കഴിയില്ല. ഈ സ്‌കൂള്‍ വികസിപ്പിച്ച് പകരമായി പുതിയ സംവിധാനം നിര്‍മ്മിക്കണമെന്ന് ഗുരുജി പറഞ്ഞു.
advertisement
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് ശ്രദ്ധ നേടി. ഇതിനുതാഴെ ചിലര്‍ അഭിപ്രായങ്ങളും പങ്കുവെച്ചു. രാജ്യത്തുടനീളമുള്ള മിക്ക സ്‌കൂളുകള്‍ക്കും ഇത് പ്രായോഗികമല്ലെന്നും ഈ കുട്ടികള്‍ക്ക് ഇത് നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരാള്‍ കുറിച്ചു. പലരും ഇത്തരമൊരു മാറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ചിലര്‍ ഇത് കണ്ടപ്പോൾ വീണ്ടും സ്‌കൂളില്‍ പഠിക്കാന്‍ തോന്നുന്നതായും അറിയിച്ചു.
പരമ്പരാഗത ക്ലാസ് മുറികളിലെ പഠനത്തില്‍ നിന്നും പ്രായോഗിക വൈദഗ്ധ്യ വികസനത്തിലേക്കുള്ള പരിവര്‍ത്തനത്തെ ഇതുപോലുള്ള കഥകള്‍ എടുത്തുകാണിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Career/
മൂന്നാം ക്ലാസ് മുതൽ റോബോട്ടിക് എഐയും പഠിപ്പിക്കുന്ന പൂനെയിലെ സ്‌കൂളില്‍ എങ്ങനെ അഡ്മിഷൻ നേടാം?
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement