സമൂഹമാധ്യമത്തിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ആറാട്ടണ്ണന് ജാമ്യം

Last Updated:

ഇത്തരത്തിലുള്ള കുറ്റകൃത്യം ഇനി ആവർത്തിക്കരുതെന്ന താക്കീതും കോടതി നൽകി

News18
News18
കൊച്ചി : സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് ജാമ്യം. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്നു പറഞ്ഞ കോടതി സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്ന മുന്നറിയിപ്പും സന്തോഷ് വർക്കിക്ക് നൽകി.
ഇത്തരത്തിലുള്ള കുറ്റകൃത്യം ഇനി ആവർത്തിക്കരുതെന്നും സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നുള്ള താക്കീതും കോടതി നൽകി. നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരായിരുന്നു ആറാട്ടണ്ണനെതിരെ പൊലീസിൽ പരാതി നൽകിയത്.
സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നുമാണ് നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതി. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കി നടത്തിയ പരാമര്‍ശം. മുൻപും സോഷ്യൽ മീഡിയയിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ആലപ്പുഴ ഡിജിപിക്കും ചലച്ചിത്ര പ്രവർത്തകർ പരാതി നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
സമൂഹമാധ്യമത്തിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ആറാട്ടണ്ണന് ജാമ്യം
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement