'സത്യം പുറത്തു വരും; തെറ്റായി ഒന്നും ചെയ്തിട്ടില്ല:' മൗനം വെടിഞ്ഞ് നടൻ വിജയ്

Last Updated:

തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം, തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് പ്രതികരണവുമായി

ടി.വി.കെ. വിജയ്
ടി.വി.കെ. വിജയ്
തമിഴ്‌നാട്ടിലെ കരൂരിൽ തന്റെ രാഷ്ട്രീയ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം, തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് (TVK Vijay) ചൊവ്വാഴ്ച തന്റെ ആദ്യ വീഡിയോ സന്ദേശം പുറത്തിറക്കി. സംഭവത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും ഇരകളുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റാലിയിൽ തന്റെ പാർട്ടി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വിജയ് തറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്തുടനീളം ടിവികെ സമാനമായ പരിപാടികൾ നടത്തിയിട്ടും കരൂരിൽ മാത്രം ഇത്തരമൊരു ദുരന്തം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
"എന്റെ ഹൃദയം വേദനയാൽ നിറഞ്ഞിരിക്കുന്നു. ഈ പ്രചാരണത്തിൽ ആളുകൾ എന്തിനാണ് ഞങ്ങളെ കാണാൻ വരുന്നത്? അതിന് ഒരേയൊരു കാരണമേയുള്ളൂ: അവർക്ക് ഞങ്ങളോടുള്ള സ്നേഹവും വാത്സല്യവും. ആ സ്നേഹത്തിനും വാത്സല്യത്തിനും ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ പ്രചാരണത്തിൽ മറ്റെല്ലാറ്റിനുമുപരി, ഞാൻ ജനങ്ങളുടെ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്, ഒരു വിട്ടുവീഴ്ചയും കൂടാതെ," വിജയ് തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
advertisement
"ആ ചിന്ത എന്റെ ഹൃദയത്തിൽ വളരെ ആഴത്തിൽ കിടക്കുന്നു. അതിനാൽ ഞാൻ എല്ലാ രാഷ്ട്രീയ കാരണങ്ങളും മാറ്റിവെച്ച്, ജനങ്ങളുടെ സുരക്ഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, അതിനായി ഉചിതമായ സ്ഥലങ്ങൾ തിരഞ്ഞെടുത്തു, അതനുസരിച്ച് ആ സ്ഥലങ്ങൾക്ക് അനുമതി തേടി," അദ്ദേഹം കൂട്ടിച്ചേർത്തു.
"ഈ സമയത്ത്, പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാ കുടുംബങ്ങൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഞാൻ പറയുന്നതൊന്നും അതിന് പരിഹാരമാകില്ലെന്ന് എനിക്കറിയാം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എത്രയും വേഗം ഞാൻ നിങ്ങളെയെല്ലാം കാണും," അദ്ദേഹം പറഞ്ഞു.
advertisement
കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ജനങ്ങൾ മരിക്കാനിടയായ സംഭവത്തിൽ നടനും രാഷ്ട്രീയപ്രവർത്തകനുമായ വിജയ് ദുരന്തത്തിനും ജീവഹാനിക്കും ഉത്തരവാദിയാണെന്ന് ഡിഎംകെ ആരോപിച്ചു തൊട്ടുപിന്നാലെ, വിജയ്‌യുടെ വീഡിയോ സന്ദേശം പുറത്തുവന്നു.
‘തെറ്റൊന്നും ചെയ്തിട്ടില്ല’
മുൻകാല പാർട്ടി പ്രചാരണങ്ങളെ അനുസ്മരിച്ചുകൊണ്ട് വിജയ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഏകദേശം അഞ്ച് ജില്ലകളിൽ പ്രചാരണത്തിനായി പോയി. അവിടെ ഇങ്ങനെയൊന്നും സംഭവിച്ചില്ല. പക്ഷേ കരൂരിൽ മാത്രം ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്? ഇതെങ്ങനെ സംഭവിക്കുന്നു? ജനങ്ങൾക്ക് മുഴുവൻ സത്യവും അറിയാം. ആളുകൾ എല്ലാം കാണുന്നുണ്ട്.”
മലയാളം വാർത്തകൾ/ വാർത്ത/India/
'സത്യം പുറത്തു വരും; തെറ്റായി ഒന്നും ചെയ്തിട്ടില്ല:' മൗനം വെടിഞ്ഞ് നടൻ വിജയ്
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement