Avihitham | 'അവിഹിതത്തിൽ' പിള്ളേച്ചനും പുരുഷുവും വീണ്ടും; സരസുവും തിരിച്ചുവരുമോ?

Last Updated:

'അവിഹിതം' സിനിമയിൽ അവിഹിതം ft. പിള്ളേച്ചൻ വീഡിയോ

അവിഹിതം
അവിഹിതം
മലയാള സിനിമയിൽ പ്രേക്ഷകർ കുടുകുടെ ചിരിച്ച ഒരവിഹിതം ഉണ്ടെങ്കിൽ, അത് പിള്ളേച്ചന്റെയും സരസുവിന്റെയുമായിരിക്കും. ദിലീപ് നായകനായ 'മീശ മാധവൻ' ചിത്രത്തിൽ, ഏറെ ശ്രദ്ധനേടിയ കഥാപാത്രങ്ങളാണ് ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഭഗീരഥൻ പിള്ള എന്ന പിള്ളേച്ചനും ഗായത്രി വർഷയുടെ സരസുവും. പട്ടാളത്തിൽ ജോലിയുള്ള പുരുഷുവിന്റെ ഭാര്യയായ സരസുവിന്റെ വിവാഹേതരബന്ധം നാട്ടിലെ കാശുകാരനായ പിള്ളേച്ചനുമായാണ്. ഇവരുടെ രഹസ്യ സമാഗമമാണ് സിനിമയിൽ പരാമർശിക്കപ്പെട്ട രംഗം. ഇപ്പോൾ 'അവിഹിതം' (Avihitham) എന്ന പേരിൽ ഒരു സിനിമ ഒരുങ്ങുമ്പോൾ, പുരുഷുവും പിള്ളേച്ചനും കൂടിയുള്ള 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗ് അവരും കടമെടുത്തിരിക്കുന്നു. സിനിമയുടെ ഭാഗമായി പുറത്തുവന്ന റീൽസ് വീഡിയോയിൽ ഇത് കേൾക്കാം. അവിഹിതം ft. പിള്ളേച്ചൻ എന്ന പേരിലാണ് വീഡിയോ വന്നുചേർന്നിട്ടുള്ളത്.



 










View this post on Instagram























 

A post shared by E4 Experiments (@e4experimentsmovies)



advertisement
യുവ നടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 'അവിഹിതം' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പോയവാരം റിലീസ് ചെയ്തിരുന്നു. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു. ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യുസ്; ക്രിയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുധീഷ് ഗോപിനാഥ്, കല - കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ - അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ- രാഹുൽ ജോസഫ്, സേഥ് എം. ജേക്കബ്; ഡിഐ- എസ്.ആർ. ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ്- റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട്- ആദർശ് ജോസഫ്; മാർക്കറ്റിംഗ്- കാറ്റലിസ്റ്റ്, ടിൻഗ്; ഓൺലൈൻ മാർക്കറ്റിംഗ്- 10G മീഡിയ, സ്റ്റിൽസ്- ജിംസ്ദാൻ, ഡിസൈൻ- അഭിലാഷ് ചാക്കോ, വിതരണം- E4 എക്സ്പിരിമെന്റ്സ് റിലീസ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Summary: Avihitham ft Pillechan video released on Instagram. Avihitham is a new and upcoming movie directed by Senna Hegde
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Avihitham | 'അവിഹിതത്തിൽ' പിള്ളേച്ചനും പുരുഷുവും വീണ്ടും; സരസുവും തിരിച്ചുവരുമോ?
Next Article
advertisement
ക്രിസ്തുവിൻ്റെ അന്ത്യഅത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ
ക്രിസ്തുവിൻ്റെ അന്ത്യഅത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ
  • കൊച്ചി-മുസിരിസ് ബിനാലെയിൽ വിവാദ ചിത്രീകരണത്തെ തുടർന്ന് വേദി താത്കാലികമായി അടച്ചു.

  • മത സംഘടനകളുമായി ചർച്ച നടത്തിയ ശേഷം വേദി വീണ്ടും തുറക്കുമെന്ന് ബിനാലെ പ്രസിഡന്റ് അറിയിച്ചു.

  • ചിത്രം നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുന്നതിന് തുല്യമാണെന്നും ഫൗണ്ടേഷൻ.

View All
advertisement