നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോലീസുകാരൻ വീട്ടിലെത്തിയില്ല; തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം

Last Updated:

തിങ്കളാഴ്ച നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു

പൊലീസ് (പ്രതീകാത്മക ചിത്രം)
പൊലീസ് (പ്രതീകാത്മക ചിത്രം)
ആലപ്പുഴ മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സ്റ്റേഷൻ കെട്ടിടത്തിന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്. തിങ്കളാഴ്ച നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചു പൂട്ടിയ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മ കപ്പേള സ്കൂളിന് സമീപമാണ് വീട്. ഭാര്യയും രണ്ട് പെൺ മക്കളും ആണ് സന്തോഷ് കുമാറിനുള്ളത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.‌
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Summary: An officer attached to the Muhamma Police Station in Alappuzha was found dead, hanging on the terrace of the station building. The deceased has been identified as CPO Santhosh Kumar (45). Santhosh Kumar had signed off after completing his night duty on Monday. However, when he failed to return home by Tuesday evening, his family grew concerned and informed the police station. Following a subsequent search, his body was discovered hanging on the locked terrace of the police station building.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോലീസുകാരൻ വീട്ടിലെത്തിയില്ല; തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം
Next Article
advertisement
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോലീസുകാരൻ വീട്ടിലെത്തിയില്ല; തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോലീസുകാരൻ വീട്ടിലെത്തിയില്ല; തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം
  • ആലപ്പുഴ മുഹമ്മ പോലീസ് സ്റ്റേഷനിലെ സി.പി.ഒ സന്തോഷ് കുമാർ സ്റ്റേഷൻ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

  • നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബം വിവരം അറിയിച്ചതോടെ അന്വേഷണം തുടങ്ങി.

  • മരണകാരണം വ്യക്തമല്ല; പ്രാഥമിക നിഗമനം ജീവനൊടുക്കലെന്ന് പോലീസ്, ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.

View All
advertisement