Baby John Trailer: ബോളിവുഡ് അരങ്ങേറ്റം കളറാക്കാൻ കീർത്തി ദളപതിയുടെ 'തെരി'യെ കടത്തിവെട്ടാൻ വരുൺ ധവാൻ; 'ബേബി ജോൺ' ട്രെയ്‌ലർ
- Published by:Sarika N
- news18-malayalam
Last Updated:
ക്രിസ്തുമസ് റിലീസായി ഡിസംബർ 25 ന് ബേബി ജോൺ തിയേറ്ററിലെത്തും
ബോളിവുഡ് സൂപ്പർ താരം വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. സിനിമയുടെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
നിരവധി ആക്ഷൻ സീനുകൾ ഉള്ള ഒരു പക്കാ എൻ്റർടൈയ്നർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 'തെരി'യെക്കാൾ മികച്ചതാകും 'ബേബി ജോൺ' എന്ന പ്രതികരണങ്ങൾ ആണ് പുറത്തുവരുന്നത്.
advertisement
'തെരി'യുടെ അപ്ഡേറ്റഡ് വേർഷൻ ആയി ആണ് ബേബി ജോൺ അനുഭവപ്പെടുന്നതെന്നും സിനിമയുടെ മ്യൂസിക്കും കാമറ വർക്കെല്ലാം മികച്ചതായി അനുഭവപ്പെടുന്നെന്നാണ് ട്രെയ്‌ലർ റിലീസിന് ശേഷം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നിമിഷ നേരത്തേക്കാണെങ്കിലും ട്രെയ്‌ലറിന്റെ അവസാനം സൽമാൻ ഖാൻ വരുന്നത് സിനിമ കാണാനുള്ള ആകാംഷ കൂട്ടുന്നെന്നും പ്രതികരണങ്ങൾ ഉണ്ട്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25 ന് 'ബേബി ജോൺ' തിയേറ്ററിലെത്തും. ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 10, 2024 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Baby John Trailer: ബോളിവുഡ് അരങ്ങേറ്റം കളറാക്കാൻ കീർത്തി ദളപതിയുടെ 'തെരി'യെ കടത്തിവെട്ടാൻ വരുൺ ധവാൻ; 'ബേബി ജോൺ' ട്രെയ്‌ലർ