Maranamass | ഡാർക്ക് ഹ്യൂമറിൽ നെയ്ത മലയാള ചിത്രം; ബേസിൽ ജോസഫിന്റെ 'മരണമാസ്' ഒ.ടി.ടിയിൽ എവിടെക്കാണാം?
- Published by:meera_57
- news18-malayalam
Last Updated:
ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ബാബു ആൻ്റണി, പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്
ബേസിൽ ജോസഫ് (Basil Joseph) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ മരണമാസ് ഒ.ടി.ടിയിലേക്ക്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ബേസിലിൻ്റെ പുതിയ രൂപവും ഭാവവും ശ്രദ്ധയാകർഷിച്ചിരുന്നു. ബേസിലിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, നായിക അനിഷ്മ അനിൽകുമാർ, സിജു സണ്ണി എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രം ഇപ്പോൾ സോണിലിവിലും ഒടിടി പ്ലേ പ്രീമിയത്തിലും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ ലഭ്യമാണ്.
ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ബാബു ആൻ്റണി, പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. റാഫേൽ പ്രൊഡക്ഷൻസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ. തൻസീർ സലാം എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
വരികൾ - മൊഹ്സിൻ പെരാരി, സംഗീതം - ജയ് ഉണ്ണിത്താൻ, ഛായാഗ്രഹണം - നീരജ് രവി, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, മേക്കപ്പ് - ആർ.ജി. വയനാടൻ, കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ, നിശ്ചലഛായാഗ്രഹണം - ഹരികൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- രാജേഷ് മേനോൻ, അപ്പു; പ്രൊഡക്ഷൻ മാനേജർ - സുനിൽ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, പി.ആർ.ഒ.- വാഴൂർ ജോസ്. കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായി ചിത്രീകരണം പൂർത്തിയായ സിനിമയാണിത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 16, 2025 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Maranamass | ഡാർക്ക് ഹ്യൂമറിൽ നെയ്ത മലയാള ചിത്രം; ബേസിൽ ജോസഫിന്റെ 'മരണമാസ്' ഒ.ടി.ടിയിൽ എവിടെക്കാണാം?