കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് അണ്ണാമലൈ

Last Updated:

മറ്റ് പാർട്ടികളുടെ പരിപാടികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെടുന്നത് പതിവാക്കിയിരിക്കുകയാണെന്ന് അണ്ണാമലൈ ആരോപിച്ചു

News18
News18
ചെന്നൈ: തമിഴക വെട്രി കഴകം (TVK) നേതാവ് വിജയിയുടെ കരൂരിലെ മെഗാ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ബിജെപി നേതാവ് കെ. അണ്ണാമലൈ ദുഃഖം രേഖപ്പെടുത്തി. ഭരണകക്ഷിയായ ഡിഎംകെ സർക്കാരിന്റെ 'തികഞ്ഞ അലംഭാവമാണ്' ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. 'ടിവികെ നേതാവ് വിജയ് പങ്കെടുത്ത പൊതുയോഗത്തിൽ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 39പേർ മരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലുളവാക്കുന്നതും ദുഃഖകരവുമാണ്,' അണ്ണാമലൈ പറഞ്ഞു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റാലിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനും, അതിനനുസരിച്ച് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാനും, മതിയായ ഉദ്യോഗസ്ഥരെ വിന്യസിക്കാനുമുള്ള ഉത്തരവാദിത്തം പോലീസിനാണെന്ന് അദ്ദേഹം ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു. കനത്ത തിരക്ക് കാരണം ഉണ്ടായ അപകടത്തിൽ വിജയ് പ്രസംഗം പാതിവഴിയിൽ നിർത്തിയിരുന്നു. നിരവധി പേർ തളർന്നുവീഴുകയും ആംബുലൻസുകൾക്ക് തിരക്കിനിടയിലൂടെ കടന്നുപോകാൻ കഴിയാതിരിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.
വിജയിയുടെ പ്രസംഗത്തിനിടെ വൈദ്യുതി തടസ്സമുണ്ടായതായുള്ള റിപ്പോർട്ടുകളും അണ്ണാമലൈ പരാമർശിച്ചു. ശരിയായ ക്രമീകരണങ്ങളുടെ അഭാവം പരിഭ്രാന്തി വർദ്ധിപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത്രയും അശ്രദ്ധയോടെ പ്രവർത്തിച്ച തമിഴ്‌നാട് സർക്കാരിന്റെയും പോലീസിന്റെയും നടപടി അത്യന്തം അപലപനീയമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് പാർട്ടികളുടെ റാലികളിൽ സുരക്ഷ ഒരുക്കുന്നതിൽ സ്റ്റാലിൻ സർക്കാരിന്റെ നിസ്സംഗമായ സമീപനത്തെയും അദ്ദേഹം വിമർശിച്ചു.
advertisement
'ഡിഎംകെ നേതാക്കൾ നടത്തുന്ന പരിപാടികൾക്ക് മുഴുവൻ ജില്ലാ പോലീസ് സേനയെയും വിന്യസിച്ച് സുരക്ഷ നൽകുന്ന ഡിഎംകെ സർക്കാർ, പ്രതിപക്ഷ പാർട്ടികളുടെ പരിപാടികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്നത് പതിവാക്കിയിരിക്കുകയാണ്,'. അദ്ദേഹം ആരോപിച്ചു. കൂടാതെ, തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധികൃതരുടെ കണക്കനുസരിച്ച്, കരുർ റാലിക്കായി 10,000 പേർക്കുള്ള അനുമതിയാണ് തേടിയിരുന്നത്. എന്നാൽ 1.2 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വേദിയിൽ 50,000-ത്തോളം പേർ തടിച്ചുകൂടി. ഈ അമിതമായ തിരക്കാണ് ദുരന്തത്തിന് വഴിവെച്ചത്. മരിച്ചവരിൽ കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നു. ദുരന്തം "ഉത്കണ്ഠാജനകമാണെന്ന്" പറഞ്ഞ മുഖ്യമന്ത്രി സ്റ്റാലിൻ, മുതിർന്ന ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും കരുരിലേക്ക് സഹായമെത്തിക്കാൻ നിർദ്ദേശം നൽകി.
advertisement
ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയും ജില്ലാ കളക്ടറും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികൾ സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനമെമ്പാടുമുള്ള പ്രചാരണം വിജയ് പുനരാരംഭിച്ചതോടെ, ഈ ദുരന്തം ശക്തമായ രാഷ്ട്രീയ പ്രതികരണങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് അണ്ണാമലൈ
Next Article
advertisement
കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് അണ്ണാമലൈ
കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് അണ്ണാമലൈ
  • അണ്ണാമലൈ തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു

  • സ്റ്റാലിൻ സർക്കാരിനെതിരെ ശക്തമായ വിമർശനം

  • അമിതമായ തിരക്കാണ് ദുരന്തത്തിന് കാരണമായതെന്ന് അണ്ണാമലൈ

View All
advertisement