സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ അലന്‍സിയറിനെതിരേ പ്രതിഷേധം ശക്തം; വിമർശിച്ച് ഭാഗ്യലക്ഷ്മിയും സന്തോഷ് കീഴാറ്റൂരും
- Published by:Sarika KP
- news18-malayalam
Last Updated:
സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കരുതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ പ്രതിഷേധം ശക്തം. നിരവധി പേരാണ് നടനെതിരെ പ്രതികരണവുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടന്‍ സന്തോഷ് കീഴാറ്റൂരും രംഗത്ത്.
അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണമെന്നും ന്യൂസ് 18-യോട് ഭാഗ്യലക്ഷ്മി പറഞ്ഞു.
അലന്‍സിയറിന് കുറച്ച് കുറച്ച് നാണവും മാനവും ഉണ്ടെങ്കിൽ ലഭിച്ച അവാര്‍ഡ് തിരിച്ചു നൽകണമെന്നും ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ താക്കീത് നല്‍കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
advertisement
നടന്‍ സന്തോഷ് കീഴാറ്റൂർ സമൂഹ മാധ്യമത്തിലൂടെയാണ് വിഷയത്തിൽ പ്രതികരിച്ചത്.ചലച്ചിത്ര പുരസ്കാര വേദിയിൽ
അലൻസിയർ എന്ന നടൻ നടത്തിയ പരാമർശത്തോട് കടുത്ത’ വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് താരം കുറിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 15, 2023 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ അലന്‍സിയറിനെതിരേ പ്രതിഷേധം ശക്തം; വിമർശിച്ച് ഭാഗ്യലക്ഷ്മിയും സന്തോഷ് കീഴാറ്റൂരും