Bindu Panicker | ഇന്ദുമതീ, ഇംഗ്ളീഷ് മതി; തന്റെ കഥാപാത്രത്തിന്റെ ഡയലോഗുകളുമായി ബിന്ദു പണിക്കരും, സായ് കുമാറും മകൾ കല്യാണിയും

Last Updated:

Bindu Panicker, Sai Kumar and Kalyani present her character Indumathi and movie scenes | മുറി ഇംഗ്ലീഷ് പറയുന്ന ബിന്ദു പണിക്കർ കഥാപാത്രം ഇന്ദുമതിയുടെ രംഗങ്ങൾ അവതരിപ്പിച്ച് ബിന്ദു പണിക്കരും സായ് കുമാറും മകൾ അരുന്ധതിയും

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയ്ക്കും അതിലെ കഥാപാത്രം ഇന്ദുമതിക്കും ഇന്നും ആരാധകരേറെയുണ്ട്. സോഷ്യൽ മീഡിയ യുഗത്തിലും ഫുൾ മാർക്കോടെ പ്രേക്ഷകരുടെ ഇടയിൽ നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമാണ് പത്താം ക്‌ളാസ്സുകാരി ഇന്ദുമതിയും അവരുടെ ഇംഗ്ലീഷ് ഭ്രമവും. നടി ബിന്ദു പണിക്കരാണ് ആ കഥാപാത്രം അവതരിപ്പിച്ചത്.
1998 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് രാജസേനനാണ്. ചിത്രത്തിൽ ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവരാണ് നായകവേഷങ്ങൾ ചെയ്തത്. കെ.പി.എ.സി. ലളിത, കലാരഞ്ജിനി, ബിന്ദു പണിക്കർ എന്നിവർക്ക് പുറമെ തെന്നിന്ത്യൻ താരം നഗ്മയും പ്രധാന നായികാ വേഷത്തിലെത്തി.
ശാന്തി നിലയം എന്ന വീട്ടിലെ അധ്യാപകനായ മുൻഷി പരമേശ്വര പിള്ളയുടെ നാലാണ്മക്കളും അതിൽ വിവാഹിതരായ മൂന്ന് പേരും അവരുടെ ഭാര്യമാരുമാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഗോപകുമാർ എന്ന മെഡിക്കൽ റെപ്രസെന്ററ്റീവിന്റെ ഭാര്യയുടെ വേഷമായിരുന്നു ബിന്ദു പണിക്കർ അവതരിപ്പിച്ചത്. വിദ്യാഭ്യാസം കുറവാണെങ്കിലും ഇന്ദുമതി കിട്ടുന്ന അവസരങ്ങളിലെല്ലാം ഇംഗ്ലീഷ് പറയും. പറയുന്നത് ശരിയായ ഇംഗ്ലീഷ് അല്ല താനും. ഇതാണ് ഈ സിനിമയുടെ മർമ്മപ്രധാനമായ നർമ്മമുഹൂർത്തങ്ങൾ സമ്മാനിച്ചതും.
advertisement
ഇപ്പോൾ ബിന്ദുവിന്റെ ആ ഡയലോഗുകൾ ഒന്നുകൂടി അവതരിപ്പിക്കപ്പെടുകയാണ് ഇവിടെ. ഭർത്താവ് സായ് കുമാറും മകൾ അരുന്ധതി എന്ന കല്യാണിയുമാണ് വീഡിയോയിൽ. അരുന്ധതിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
advertisement
'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ' ഇന്ദുമതിയുടെ രസകരമായ ഇംഗ്ലീഷ് ഡയലോഗുകൾ കോർത്തിണക്കിക്കൊണ്ടാണ് അവതരണം.
മുൻപും കുടുംബം ഈ ഡയലോഗുകളുമായി എത്തിയിട്ടുണ്ട്. ടിക്ടോക് നാളുകളിൽ കല്യാണി സജീവമായിരുന്നു. അന്ന് അമ്മയും അച്ഛനും മകളുമായിരുന്നു പ്രധാന അവതാരകർ. സായ് കുമാറിന്റെ ചില ഡയലോഗുകളും ഇത്തരത്തിൽ പ്രചരിച്ചിരുന്നു.
ടിക്ടോക് പൂട്ടിക്കെട്ടിയെങ്കിലും, ഇന്നും കല്യാണിയുടെ ആ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലയിടത്തും സജീവമാണ്.
ഇൻസ്റ്റഗ്രാം റീലിസ് വന്നതോട് കൂടി കല്യാണി അവിടെയും സജീവമായി മാറിയിട്ടുണ്ട്. കൂട്ടുകാരിയുമൊത്തുള്ള കല്യാണിയുടെ നൃത്ത വീഡിയോകൾ ഇൻസ്റ്റഗ്രാം റീലിസിൽ പ്രത്യക്ഷപ്പെടാറുണ്ട്.
advertisement
ഈ വീഡിയോകൾക്ക് ഒട്ടേറെ കാഴ്ചക്കാരുമുണ്ട്. മുൻപൊരിക്കൽ കോളേജിൽ മഞ്ജു വാര്യർ അതിഥിയായി എത്തിയപ്പോൾ അരുന്ധതി ഒപ്പം നൃത്തം ചെയ്തിട്ടുണ്ട്. ആ വീഡിയോ വൈറലായി മാറിയിരുന്നു.
Summary: Bindu Panicker, Sai Kumar and daughter Arundhathi presenting her dialogues from the movie Sreekrishnapurathe Nakshathrathilakkam. Bindu Panicker played the character Indumathi, who speaks broken English irrespective of her knowledge in the language. The character contributed a lot towards building the humorous scenes in the movie. The video was posted by Arundhathi in Instagram
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Bindu Panicker | ഇന്ദുമതീ, ഇംഗ്ളീഷ് മതി; തന്റെ കഥാപാത്രത്തിന്റെ ഡയലോഗുകളുമായി ബിന്ദു പണിക്കരും, സായ് കുമാറും മകൾ കല്യാണിയും
Next Article
advertisement
ഖുറാനില്‍ കൈവച്ച് സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി; സത്യപ്രതിജ്ഞാ ചടങ്ങ് സബ് വേ സ്റ്റേഷനിൽ
ഖുറാനില്‍ കൈവച്ച് സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി; സത്യപ്രതിജ്ഞാ ചടങ്ങ് സബ് വേ സ്റ്റേഷനിൽ
  • 34 വയസ്സുള്ള സൊഹ്റാൻ മംദാനി ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലീം മേയറായി തിരഞ്ഞെടുക്കപ്പെട്ടു

  • മംദാനി ഖുറാനിൽ കൈവച്ച് സബ്‌വേ സ്റ്റേഷനിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം സൃഷ്ടിച്ചു

  • മംദാനി ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ്, ആൻഡ്രു ക്വോമോയെ പരാജയപ്പെടുത്തി

View All
advertisement