Vismaya Mohanlal | 'അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനം'; മകൾ വിസ്മയയുടെ 'നക്ഷത്രധൂളികളെ' കുറിച്ച് മോഹൻലാൽ

Last Updated:

Book of poetry by Vismaya Mohanlal to release its Malayalam version | വിസ്മയ മോഹൻലാലിന്റെ 'നക്ഷത്രധൂളികൾ' വായനക്കാരുടെ കൈകളിലേക്ക്

നടൻ മോഹൻലാലിന്റെ (Mohanlal) മകൾ വിസ്മയ ഒരു കവയത്രിയാണ്. ലോക്ക്ഡൗൺ നാളുകളിൽ വിസ്മയയുടെ ഇംഗ്ലീഷ് കവിതാ സമാഹാരമായ 'ഗ്രെയ്ന്സ് ഓഫ് സ്റ്റാർ ഡസ്ട്' പ്രകാശനം ചെയ്യപ്പെടുകയും, പ്രിയപ്പെട്ട താര സുഹൃത്തുക്കൾ അതേക്കുറിച്ച് വാചാലരാവുകയും ചെയ്തിരുന്നു. അതേ പുസ്തകം ഇനി മലയാളത്തിലും വായിക്കാം. കവയത്രി റോസ്‌മേരി തർജ്ജമ ചെയ്ത 'നക്ഷത്രധൂളികൾ' പ്രകാശനം ഓഗസ്റ്റ് 19നാണ്. അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
'എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച 'Grains of Stardust' എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!' എന്ന് മോഹൻലാൽ.
advertisement
കവിതാസമാഹാരം ആദ്യമായി പ്രകാശനം ചെയ്തതും അമിതാഭ് ബച്ചൻ ആശംസകൾ അറിയിച്ചിരുന്നു. "മോഹന്‍ലാല്‍, മലയാള സിനിമയുടെ സൂപ്പര്‍താരം, എനിക്ക് ഒരുപാട് ആരാധനയുള്ള ഒരാള്‍. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സര്‍ഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമായി കിട്ടുന്നതാണ്. എല്ലാ ഭാവുകങ്ങളും.'- ബച്ചന്‍ ഫേസ്ബുക്കിൽ കുറിച്ചു.
ജാപ്പനീസ് ഹൈക്കു കവിതകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം ചെറുകവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്. പത്തും പതിനഞ്ചും വരികളുള്ള കവിതകൾ മുതല്‍ ഒറ്റവരി കവിതകൾ വരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും അമൂര്‍ത്തമായ ആശയങ്ങളുമെല്ലാം കവിതയിൽ പ്രതിപാദ്യ വിഷയമാകുന്നുണ്ട്.
advertisement
Summary: 'Grains of Stardust' a book of poetry by Vismaya Mohanlal is releasing its Malayalam version 'Nakshathradhoolikal' translated by Rosemary
മലയാളം വാർത്തകൾ/ വാർത്ത/Film/
Vismaya Mohanlal | 'അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനം'; മകൾ വിസ്മയയുടെ 'നക്ഷത്രധൂളികളെ' കുറിച്ച് മോഹൻലാൽ
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement