'യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർപിൻ അടിച്ചു'; പത്തനംതിട്ടയിൽ യുവ യുവദമ്പതികളുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് ക്രൂരമർദനം

Last Updated:

പ്രതികൾ സൈക്കോ മനോനിലയുള്ളവരെന്ന് പൊലീസ് പറഞ്ഞു

News18
News18
പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് നേരെ അതിക്രൂര പീഡനം. യുവാക്കളെ കെട്ടിതൂക്കി മർദിച്ചതിന് പിന്നാലെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു. സംഭവത്തിൽ യുവ ദമ്പതികളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ചരൽകുന്നിലാണ് സംഭവം നടന്നത്. യുവാക്കളോട് ക്രൂരത നടത്തിയത് യു ദമ്പതികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ്. പ്രതികൾ സൈക്കോ മനോനിലയുള്ളവരെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്‍റെ ദൃശ്യങ്ങള്‍ ഭർത്താവ് പകർത്തി. ഇതിന് ശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തു. തുടർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
advertisement
ക്രൂരമായ പീഡനമുറകളാണ് പ്രതികൾ യുവാക്കൾക്ക് നേരെ നടത്തിയത്. കട്ടിലിൽ കൈകൾ കെട്ടിയിട്ട ശേഷം കഴുത്തിൽ വാക്കത്തി വെച്ച് ഭീഷണിപ്പെടുത്തി. കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയുള്ള മർദ്ദനവും തുടർന്നു. പുറത്തും കൈമുട്ടിലും കാലിലും ഇരുമ്പ് വടി കൊണ്ട് ശക്തിയായി അടിച്ചു. കരഞ്ഞാൽ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി.
ഇതിനുപുറമെ, കൈകളിൽ കയറുകൊണ്ട് കെട്ടിയ ശേഷം വീടിൻ്റെ ഉത്തരത്തിൽ കെട്ടിത്തൂക്കുകയും, മോതിരവിരലിൽ കട്ടിങ് പ്ലയർ വെച്ച് ഞെരിച്ച് പീഡിപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു
മലയാളം വാർത്തകൾ/ വാർത്ത/Crime/
'യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർപിൻ അടിച്ചു'; പത്തനംതിട്ടയിൽ യുവ യുവദമ്പതികളുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് ക്രൂരമർദനം
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement