വയനാടിന് കൈത്താങ്ങ്; ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി
- Published by:Vishnupriya S
- news18-malayalam
Last Updated:
രാജ്കുമാർ സേതുപതി (കേരള സ്ട്രൈക്കേഴ്സ് ഉടമ) സുഹാസിനി മണിരത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്
വയനാടിന് കൈത്താങ്ങുമായി ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ സംഭാവന നല്‍കി. രാജ്കുമാർ സേതുപതി (കേരള സ്ട്രൈക്കേഴ്സ് ഉടമ) സുഹാസിനി മണിരത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് പണം സ്വരൂപിച്ചതെന്ന് നടി മീന സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
advertisement
മുഖ്യമന്ത്രി പിണറായി വിജയനെ ഞങ്ങൾ നേരിൽ കണ്ടാണ് ചെക്ക് കൈമാറിയത്. രാജ്കുമാർ സേതുപതി, സുഹാസിനി മണിരത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി, ജി സ്ക്വയർ, കല്യാണി പ്രിയദർശൻ, കോമളം ചാരുഹാസൻ, ശോഭന, റഹ്മാൻ, മൈജോ ജോർജ്ജ്, ചാമ്പ്യൻ വുമൺ തുടങ്ങിയവർ സ്വരൂപിച്ച പണമാണ് വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കൈമാറിയത്. നേരത്തെ താര സംഘടനയായ 'അമ്മ'യുടെ മെഗാ ഷോയിൽ നിന്നും കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാട് പുനരധിവാസത്തിന് നൽകുമെന്ന് 'അമ്മ' ജനറൽ സെക്രട്ടറി സിദ്ധിഖ് അറിയിച്ചിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 10, 2024 9:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വയനാടിന് കൈത്താങ്ങ്; ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി