Coolie trailer | മൂന്നു ദിവസം കൊണ്ട് ഒന്നരക്കോടിപ്പേർ കണ്ട 'കൂലി' ട്രെയ്‌ലർ; രജനി തിയേറ്ററുകൾ തൂക്കുമോ?
- Published by:meera_57
- news18-malayalam
Last Updated:
ട്രെയ്‌ലർ പുറത്തിറങ്ങി രണ്ടു ദിവസങ്ങൾകൊണ്ട് നേടിയത് ഒന്നരക്കോടി വ്യൂസ്. രജനികാന്തിൻ്റെ 171 -മത് ചിത്രമായ 'കൂലി'യിൽ വൻ താരനിര
രജനികാന്തിനെ (Rajinikanth) കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' (Coolie) എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി രണ്ടു ദിവസങ്ങൾകൊണ്ട് നേടിയത് ഒന്നരക്കോടി വ്യൂസ്. രജനികാന്തിൻ്റെ 171 -മത് ചിത്രമായ 'കൂലി'യിൽ നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റേബ മോണിക്ക ജോൺ, ജൂനിയർ എം.ജി.ആർ., മോനിഷ ബ്ലെസി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. അമീർ ഖാൻ, പൂജ ഹെഗ്‌ഡെ തുടങ്ങിയവർ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു.
സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മലയാളിയായ ഗിരീഷ് ഗംഗാധരൻ നിർവ്വഹിക്കുന്നു.
എഡിറ്റർ- ഫിലോമിൻ രാജ്, സംഗീതം- അനിരുദ്ധ് രവിചന്ദ്രർ, ഗാനരചന- മുത്തുലിഗം, ഗായകർ- അനിരുദ്ധ് രവിചന്ദർ, ടി. രാജേന്ദ്രൻ, അറിവ്. 400 കോടി മുതൽമുടക്കുള്ള ചിത്രം സ്റ്റാൻഡേർഡ്, ഐമാക്സ് ഫോർമാറ്റുകളിൽ റിലീസ് ചെയ്യും.
ആക്‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന, ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമായ 'കൂലി' ആഗസ്റ്റ് 14-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. കേരളത്തിൽ എച്ച്.എം. അസോസിയേറ്റ്സ് 'കൂലി' തിയേറ്ററുകളിൽ എത്തിക്കും.
advertisement
Summary: Trailer of Rajinikanth movie Coolie has been released. The video trailer has crossed a-crore-and-a-half views in two days after release. The movie boasts a star cast comprising Nagarjuna, Upendra, Sathyaraj, Soubin Shahir, Shruti Haasan, Reba Monica John, Jr MGR, Monish Blessy among others. Aamir Khan and Pooja Hegde play cameo roles
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 04, 2025 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Coolie trailer | മൂന്നു ദിവസം കൊണ്ട് ഒന്നരക്കോടിപ്പേർ കണ്ട 'കൂലി' ട്രെയ്‌ലർ; രജനി തിയേറ്ററുകൾ തൂക്കുമോ?