Exclusive| ബംഗ്ലാദേശിലെ ഉസ്മാൻ ഹാദി വധക്കേസിലെ മുഖ്യപ്രതി ദുബായിൽ; കൊലപാതകത്തിൽ പങ്കില്ലെന്ന് വെളിപ്പെടുത്തൽ

Last Updated:

ഉസ്മാൻ ഹാദിയുമായുള്ള തന്റെ ബന്ധം കേവലം ബിസിനസ് ആവശ്യങ്ങൾക്കായിരുന്നെന്നും, കൊലപാതകത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരാകാമെന്നും ഫൈസൽ കരീം മസൂദ് പറഞ്ഞു

ഫൈസൽ കരീം മസൂദ്, ഉസ്മാൻ ഹാദി (വലത്) (News18)
ഫൈസൽ കരീം മസൂദ്, ഉസ്മാൻ ഹാദി (വലത്) (News18)
ബംഗ്ലാദേശ് തിരയുന്ന കുറ്റവാളിയും ഉസ്മാൻ ഹാദി വധക്കേസിലെ മുഖ്യപ്രതി ദുബായിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ പ്രതി ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ലാദേശിന്റെ വാദങ്ങൾ പൊളിഞ്ഞു. മുഖ്യപ്രതി ഫൈസൽ കരീം മസൂദ് നിലവിൽ യുഎഇയിലാണെന്ന് വ്യക്തമാക്കുന്ന രേഖകളും വീഡിയോ പ്രസ്താവനയും സിഎൻഎൻ-ന്യൂസ് 18  പുറത്തുവിട്ടു. ഈ വീഡിയോയിലൂടെ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മസൂദ്, കൊലപാതകത്തിന് പിന്നിൽ ഈ സംഘടനയാകാമെന്നും ആരോപിച്ചു.
"ഞാൻ ഹാദിയെ കൊന്നിട്ടില്ല. ഞാനും എന്റെ കുടുംബവും രാഷ്ട്രീയ വേട്ടയാടലിന് ഇരയാവുകയാണ്. ഈ വേട്ടയാടലിൽ നിന്ന് രക്ഷപ്പെടാനാണ് ഞാൻ ദുബായിലേക്ക് വന്നത്," മസൂദ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇയാൾ ഇന്ത്യയിൽ അഭയം തേടിയെന്ന റിപ്പോർട്ടുകൾ മസൂദ് നിഷേധിച്ചു.
മസൂദും കൂട്ടുപ്രതി ആലംഗീർ ഷെയ്ഖും പ്രാദേശിക സഹായികളുടെ കൂടെ മേഘാലയയിലേക്ക് കടന്നതായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ധാക്ക മെട്രോപൊളിറ്റൻ പോലീസ് അഡീഷണൽ കമ്മീഷണർ എസ് എൻ മുഹമ്മദ് നസ്റുൽ ഇസ്ലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഹാലുവാഘട്ട് അതിർത്തി വഴി ഇയാൾ ഇന്ത്യയിൽ പ്രവേശിച്ചതായി ദ ഡെയ്‌ലി സ്റ്റാറും റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
എന്നാൽ, ഹാദി തന്നെ ജമാഅത്തിന്റെ സൃഷ്ടിയാണെന്നും ജമാഅത്ത് പ്രവർത്തകർ തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്നും മസൂദ് ആരോപിച്ചു. തന്റെ ഐടി സ്ഥാപനത്തിന്റെ ബിസിനസ് ആവശ്യങ്ങൾക്കായാണ് ഹാദിയെ പരിചയപ്പെട്ടതെന്നും സർക്കാർ കരാറുകൾ വാഗ്ദാനം ചെയ്ത ഹാദിക്ക് താൻ രാഷ്ട്രീയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മസൂദ് സമ്മതിച്ചു.
മസൂദിന്റെ യുഎഇ വിസ രേഖകളും ചാനൽ പുറത്തുവിട്ടു. 2022 ഡിസംബറിൽ തുകയടച്ച 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിലാണ് ഇയാൾ ഇപ്പോൾ ദുബായിലുള്ളത്. ബംഗ്ലാദേശ് തിരയുന്ന പ്രതി ദുബായിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കേസ് കൂടുതൽ സങ്കീർണമായ ഘട്ടത്തിലേക്ക് കടക്കുകയാണ്.
advertisement
ബംഗ്ലാദേശിലെ രാഷ്ട്രീയ സ്വാധീനമുള്ള പ്രവർത്തകനായിരുന്ന ഉസ്മാൻ ഹാദിയുടെ കൊലപാതകം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇസ്ലാമിസ്റ്റ് - പ്രതിപക്ഷ നിരകളിലെ ആഭ്യന്തര കലഹങ്ങളും ചതിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾക്കിടെയാണ് മസൂദിന്റെ പുതിയ വെളിപ്പെടുത്തൽ വരുന്നത്.
Summary: The prime accused in the Osman Hadi murder case, who is also a wanted criminal in Bangladesh, has surfaced in Dubai. This development has effectively debunked claims made by Bangladesh that the accused had fled to India.CNN-News18 has released documents and a video statement confirming that the main accused, Faisal Karim Masud, is currently in the UAE. In the video, Masud launched a scathing attack on Jamaat-e-Islami, alleging that the organization might be behind the murder.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
Exclusive| ബംഗ്ലാദേശിലെ ഉസ്മാൻ ഹാദി വധക്കേസിലെ മുഖ്യപ്രതി ദുബായിൽ; കൊലപാതകത്തിൽ പങ്കില്ലെന്ന് വെളിപ്പെടുത്തൽ
Next Article
advertisement
Exclusive| ബംഗ്ലാദേശിലെ ഉസ്മാൻ ഹാദി വധക്കേസിലെ മുഖ്യപ്രതി ദുബായിൽ; കൊലപാതകത്തിൽ പങ്കില്ലെന്ന് വെളിപ്പെടുത്തൽ
Exclusive| ബംഗ്ലാദേശിലെ ഉസ്മാൻ ഹാദി വധക്കേസിലെ മുഖ്യപ്രതി ദുബായിൽ; കൊലപാതകത്തിൽ പങ്കില്ലെന്ന് വെളിപ്പെടുത്തൽ
  • ഉസ്മാൻ ഹാദി വധക്കേസിലെ മുഖ്യപ്രതി ഫൈസൽ കരീം മസൂദ് ദുബായിലാണെന്ന് രേഖകളും വീഡിയോയും പുറത്തുവന്നു

  • മസൂദ് കൊലപാതകത്തിൽ പങ്കില്ലെന്നും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരാകാമെന്നും ആരോപിച്ചു

  • ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ലാദേശ് വാദം പൊളിഞ്ഞതോടെ കേസ് കൂടുതൽ സങ്കീർണമായി

View All
advertisement