അതിഥിയായി ദിലീപ്, ചേർത്ത് നിർത്തി മനോജ് കെ. ജയൻ; യു.കെ.ഓക്കെ സിനിമയുടെ മ്യൂസിക് ലോഞ്ചിന് താരപ്പൊലിമ

Last Updated:

തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയമാണ് താൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ അരുൺ വൈഗ

ഓഡിയോ ലോഞ്ചിൽ നിന്നും
ഓഡിയോ ലോഞ്ചിൽ നിന്നും
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും സാന്നിദ്ധ്യത്തിൽ യു.കെ.ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു. ഏപ്രിൽ 25 വെള്ളിയാഴ്ച്ച കൊച്ചിയിലെ ഐ.എം.എ. ഹാളിലായിരുന്നു ഈ ചടങ്ങ് അരങ്ങേറിയത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിക്കുന്ന ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്.
'ഉപചാരപൂർവ്വം ഗുണ്ടാ ജയൻ' എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ് കെ. ജയൻ, ജോണി ആൻ്റണി, സിജു വിൽസൻ, ഷറഫുദ്ദീൻ നടനും ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച ശബരീഷ് വർമ്മ, നായകനായ രഞ്ജിത്ത് സജീവ് , സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംവിധായകൻ ബ്ലെസ്സിയും, നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്. നായിക സാരംഗി ശ്യാമിൻറെയും നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യം ഈ ചടങ്ങിനുണ്ടായിരുന്നു.
advertisement
നിർമ്മാതാവ് ആൻ സജീവ് സ്വാഗതമാശംസിച്ചു. തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയമാണ് താൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ അരുൺ വൈഗ ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു. തികച്ചും മലയാളത്തനിമയുള്ള ചിത്രമായിരിക്കുമെന്ന് അരുൺ വൈഗ പറഞ്ഞു. നിരവധി കടമ്പകൾ കടന്നാണ് ഈ ചിത്രത്തിലേക്ക് എത്തിയത്.
കൽക്കട്ടാ ന്യൂസിൻ്റെ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ദിലീപുമൊത്ത് റൂമിലേക്കു പോകുമ്പോഴാണ് ദുബായിൽ നിന്നും സജീവിൻ്റെ ഫോൺ കോൾ വരുന്നതും എനിക്ക് നിങ്ങളുടെ ഏറ്റവും നല്ല സിനിമ ചെയ്തു തരണം എന്നറിയിക്കുന്നത്. അതാണ് മോഹൻലാൽ - ജയപ്രദ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച 'പ്രണയം' എന്ന ചിത്രം. ആ ചിത്രം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. എല്ലാവരും അതുപോലെയാണോ എന്നറിയില്ല. ദിലീപിൻ്റെ സാന്നിദ്ധ്യത്തിൽ ഓർമ്മകൾ ഓർത്ത് ആശംസ അർപ്പിക്കുമ്പോഴായിരുന്നു ബ്ലസ്സി ഇതു പറഞ്ഞത്. അതേ നിർമ്മാതാവാണ് യു.കെ.ഓക്കെ എന്ന ചിത്രം നിർമിക്കുന്നത്.
advertisement
ദിലീപ് പറഞ്ഞത് ഏറെ കൗതുകമായി. ഏറ്റവും നല്ല സിനിമയുടെ കാര്യം എന്നോടു പറഞ്ഞിരുന്നില്ല. ഞാനും, പ്രൊഡ്യൂസറും റെഡിയാണിപ്പോഴും എന്ന് ദിലീപ്. അടുത്ത ഒമ്പതിന് എൻ്റെ ഒരു സിനിമ ഇറങ്ങുന്നുണ്ട്. അതിൻ്റെ ഫങ്ഷനൊന്നും നടത്തിക്കണ്ടില്ല. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഇവിടെയുണ്ട്. അതുകൊണ്ട് ഇക്കൂട്ടത്തിൽ എൻ്റെ സിനിമയും കാണണമെന്ന് അറിയിക്കുകയാണ്. ദിലീപ് ഓർമിപ്പിച്ചു.
ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ് കെ. ജയൻ, ജോണി ആൻ്റണി |സംവിധായകൻ അരുൺ ഗോപി, സിജു വിൽസൻ, ഷറഫുദ്ദീൻ, ഡോ. റോണി രാജ്, ശബരീഷ് വർമ്മ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
advertisement
നായിക സാരംഗിയും സംഘവും അവതരിപ്പിച്ച നൃത്തവും കൗതുകമായി.
ശബരീഷ് വർമ്മയും, സംഗീത സംവിധായകൻ രാജേഷ് മുരുകേശും ഇതിലെ ഗാനങ്ങൾ ആലപിച്ചു. മെയ് 23ന് ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
അതിഥിയായി ദിലീപ്, ചേർത്ത് നിർത്തി മനോജ് കെ. ജയൻ; യു.കെ.ഓക്കെ സിനിമയുടെ മ്യൂസിക് ലോഞ്ചിന് താരപ്പൊലിമ
Next Article
advertisement
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു
  • മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് 97-ാം വയസിൽ അന്തരിച്ചു.

  • 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച ടി.ജെ.എസ് ജോർജിന് 2019-ൽ സ്വദേശാഭിമാനി-കേസരി പുരസ്കാരവും ലഭിച്ചു.

  • സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപരാണ് ടി.ജെ.എസ്. ജോർജ്

View All
advertisement