Ustad Hotel Re-Release: 12 വർഷത്തിന് ശേഷം 'ഉസ്‌താദ് ഹോട്ടൽ' വീണ്ടും തിയേറ്ററിലേക്ക്
- Published by:Sarika N
- news18-malayalam
Last Updated:
ജനുവരി മൂന്നിന് കേരളത്തിലെ പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ ചിത്രം റീ റിലീസ് ചെയ്യും
ദുൽഖർ സൽമാൻ നായകനായി 2012 ൽ തിയേറ്ററുകളിലെത്തി
വൻ ഹിറ്റായി മാറിയ ചിത്രമാണ് ഉസ്‌താദ് ഹോട്ടൽ. ദുൽഖർ സൽമാന്റെ കരിയറിലെ നാഴികക്കല്ലായി മാറിയ കഥാപാത്രമാണ് ചിത്രത്തിലെ ഫൈസി. നടൻ തിലകനും മികച്ച പ്രകടനമായിരുന്നു സിനിമയിൽ കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രം വീണ്ടും റീ-റീലിസിനൊരുങ്ങുകയാണ്. ജനുവരി മൂന്നിന് കേരളത്തിലെ പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ ചിത്രം റീ റിലീസ് ചെയ്യും. പിവിആർ ഐനോക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രം വീണ്ടും എത്തുമെന്ന വിവരം പുറത്തുവിട്ടത്.റിലീസ് ചെയ്ത് 12 വർഷത്തിന് ശേഷമാണ് ഉസ്താദ് ഹോട്ടൽ വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. അഞ്ജലി മേനോൻ തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അൻവർ റഷീദ് ആണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു ചിത്രം നിർമിച്ചത്.
advertisement
When passion meets tradition, the flavors of success come alive!
✨ Relive Faizi’s emotional journey on the big screen once again! 🎬🍲
Re-releasing at PVR INOX on Jan 3!
.
.
.#UstadHotel #DulquerSalmaan #Thilakan #NithyaMenen #Mamukkoya #ReRelease pic.twitter.com/YV7NFojWCJ
— P V R C i n e m a s (@_PVRCinemas) December 27, 2024
advertisement
നിത്യ മേനൻ, മാമുക്കോയ, ലെന, സിദ്ധിഖ്, ജയപ്രകാശ്, മണിയൻ പിള്ള രാജു എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഗോപി സുന്ദർ ആയിരുന്നു സിനിമക്കായി സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ ഒക്കെ ഇന്നും പ്രേക്ഷകർ നെഞ്ചോട് ചേർത്തവയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 30, 2024 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Ustad Hotel Re-Release: 12 വർഷത്തിന് ശേഷം 'ഉസ്‌താദ് ഹോട്ടൽ' വീണ്ടും തിയേറ്ററിലേക്ക്