Jayaram | ജയറാമിന് മരുമകൻ മാഞ്ചെസ്റ്ററിൽ നിന്നും കൊണ്ടുവന്ന സമ്മാനവുമായി താരങ്ങളുടെ സമ്മേളനത്തിൽ

Last Updated:
1980കളിൽ ഒന്നിച്ചഭിനയിച്ച താരങ്ങളുടെ സംഗമത്തിൽ മരുമകൻ നൽകിയ സമ്മാനവുമായി ജയറാം
1/6
ഇന്ത്യൻ സിനിമയ്ക്ക് തന്നെ തെന്നിന്ത്യൻ ചലച്ചിത്രലോകം മാതൃകയാകുന്ന ഒരു ഒത്തുകൂടൽ എല്ലാവർഷവും നടക്കാറുണ്ട്. കഴിഞ്ഞ 12 വർഷമായി യാതൊരു മുടക്കവും തട്ടാതെ ആ ഒത്തുകൂടൽ നോക്കി നടത്തുന്ന ചിലരുണ്ട്. ഈ വർഷവും ആ സുദിനം വന്നുചേർന്നു. അവർ ഒത്തുകൂടി. മലയാളം, തമിഴ് ചലച്ചിത്രമേഖലയിൽ 1980കളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് ഈ ഒത്തുകൂടലിലെ പങ്കാളികൾ. പരിപാടി കഴിഞ്ഞാൽ, അവർ അതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. പലപ്പോഴും അതിനുള്ള സ്ഥലവും പശ്ചാത്തലവും ഏതെങ്കിലും ഒരു താരത്തിന്റെ വീടായിരിക്കും.  ഔപചാരികത മാറ്റിവെച്ച് സ്വയം ആതിഥേയരാകുന്ന ഏതെങ്കിലും ഒരു താരം ഉണ്ടാവും. ഇക്കുറി ഈ സമ്മേളനത്തിൽ നടൻ ജയറാമും ഭാര്യ പാർവതിയും ഉണ്ടായിരുന്നു

advertisement
2/6
ഇക്കുറി നടി രേവതിയുടെ പേജിലും ആ ചിത്രങ്ങൾ എത്തിച്ചേർന്നു. ലിസി, സുഹാസിനി, പൂർണിമ, രാജ്കുമാർ, ഖുശ്ബു എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ ഒത്തുകൂടൽ സംഘടിപ്പിച്ചത്. അതിനായി അവർ നടത്തിയ പരിശ്രമത്തെയും കഷ്ടപ്പാടിനെയും രേവതി ക്യാപ്ഷനിൽ നന്ദിയോടെ സ്മരിക്കുന്നു. ശരത്കുമാർ, സുഹാസിനി, രാധ, നാഗാർജുന, ശോഭന, ഖുശ്‌ബു എന്നിവരാണ് ഈ ഒത്തുകൂടലിൽ പങ്കെടുത്ത താരങ്ങളിൽ ചിലർ. കാരവാൻ യുഗത്തിനും മുൻപ്, ചെറിയ സൗഹൃദങ്ങളിൽ എക്കാലവും ഓർക്കപ്പെടുന്ന സിനിമകൾ ചെയ്തിരുന്നവരാണ് ഇവരെല്ലാം. അതിനാൽ തന്നെ കലർപ്പില്ലാത്ത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ ഒത്തുചേരുന്നതിൽ ഏവർക്കും സന്തോഷം മാത്രം. എന്നാൽ പങ്കെടുത്തതിൽ ജയറാമിന്റെ പക്കൽ മാത്രം വ്യത്യസ്തമായ ഒരു വസ്തു ഉണ്ടായിരുന്നു (തുടർന്ന് വായിക്കുക)

3/6
ഇത്തവണത്തെ തീം മൃഗങ്ങൾ അധിവസിക്കുന്ന 'സൂ' ആയിരുന്നു. പങ്കെടുത്തവർ എല്ലാം മൃഗങ്ങളുടെ, പ്രത്യേകിച്ചും ലെപ്പട് പ്രിന്റഡ് വേഷങ്ങൾ ധരിക്കാൻ ശ്രദ്ധിച്ചു. എല്ലാവർഷവും ഇവർക്കൊരു ഡ്രസ്സ് കോഡ് കാണും. അത് കളറിന്റെ പേരിലാണെങ്കിൽ ഇത്തവണ അവർ അത് ഒരു ഡിസൈനിലേക്ക് മാറ്റി. ടീം ഒന്നാണെങ്കിലും ഓരോരുത്തരും അവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തത നിറഞ്ഞ വേഷം ധരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ജയറാമിന്റെ പക്കലെ വേഷം അത്ര നിസാരമല്ല. അത് മകളുടെ ഭർത്താവായ നവനീത് അദ്ദേഹത്തിന് വിവാഹ സമ്മാനമായി നൽകിയതാണ്. മകളുടെ വിവാഹ സൽക്കാരങ്ങളിൽ ഒന്നിൽ വച്ച് ജയറാം ഇതേപ്പറ്റി നർമ്മം കലർന്ന സംഭാഷണത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതും വിദേശത്തുനിന്നും സ്നേഹത്തോടെ തന്റെ പ്രിയപ്പെട്ട 'അപ്പാ'യ്ക്ക് നവനീത് കൊണ്ടുവന്നു കൊടുത്ത സമ്മാനമാണിത്

4/6
2024 മെയ് മാസത്തിലായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടത്തിയ ലളിതമായ താലികെട്ട് ചടങ്ങിന് ശേഷം, വിവിധ ഇടങ്ങളിൽ താരങ്ങൾ ഉൾപ്പെടെയുള്ള അതിഥികൾക്കായി വിവാഹ സൽക്കാരം നടത്തിയിരുന്നു. അതിലൊന്ന് നവനീതിന്റെ നാടായ പാലക്കാട് വച്ചായിരുന്നു. ഓരോ വിവാഹ സൽക്കാരത്തിനും അതിന്റെതായ രീതിയിൽ വ്യത്യസ്ത പുലർത്താൻ ജയറാമും കുടുംബവും ശ്രദ്ധിച്ചിരുന്നു. ഒരു ഈവനിംഗ് പാർട്ടിക്കായി മരുമകൻ നവനീത് താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന മാഞ്ചസ്റ്റർ നഗരത്തിൽ നിന്നും ഭംഗിയുള്ള ഒരു വസ്ത്രം ജയറാമിന് സമ്മാനമായി നൽകിയിരുന്നു

5/6
ഔപചാരിക പരിപാടികൾക്ക് അതിന് ചേരുന്ന ഫോർമൽ വേഷങ്ങൾ തിരഞ്ഞെടുക്കാൻ ജയറാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈവനിംഗ് പാർട്ടിയാകുമ്പോൾ അല്പം കൂടി ചിൽ ആകാം എന്ന് മരുമകൻ കരുതിക്കാണും. എന്തെന്ന് പറയാതെ വളരെ സന്തോഷത്തോടുകൂടി മരുമകൻ നവനീത് ആ സമ്മാനം കൈമാറുകയും ചെയ്തു. എന്തായാലും ആകട്ടെ, അത് തുറന്നു നോക്കി സസ്പെൻസുകളയാതെ ആ വിവാഹ പാർട്ടി നടക്കുന്ന ദിവസം വരെ അദ്ദേഹം തുറക്കാതെ സൂക്ഷിച്ചു. മരുമകന്റെ സമ്മാനമാണ്. അതും വിദേശത്തു നിന്നും സ്നേഹത്തോടെ തിരഞ്ഞെടുത്ത ഒന്ന്. മിക്കവാറും ആ പൊതിക്കുള്ളിൽ ഒരു സ്യൂട്ട് ആയിരിക്കും എന്ന് ജയറാം കരുതി. ഈ സമ്മാനത്തെ കുറിച്ച് പറയുമ്പോൾ അതേ വേദിയിൽ ജയറാമിന്റെ മകൾ മാളവികയും മരുമകൻ നവനീതും ഇരിപ്പുണ്ടായിരുന്നു. ചലച്ചിത്ര ലോകത്തെ കാരണവന്മാരിൽ ഒരാൾ കൂടിയായ ജയറാം, തന്റെ പ്രിയപ്പെട്ട അപ്പ ഒരു പുലി ആണെന്ന് നവനീതിന് തെളിയിക്കണമായിരുന്നു

6/6
അതേ, അത്‌ അക്ഷരാർത്ഥത്തിൽ നവനീത് പാലിക്കുകയും ചെയ്തു. നവനീത് തന്റെ അപ്പക്കായി കൊണ്ടുവന്നത് പുലിയുടെ പ്രിന്റ് ഉള്ള ഒരു വലിയ കോട്ട് ആയിരുന്നു. എന്നാപ്പിന്നെ അതിന്റെ താഴെ എന്തിടും എന്നായി ജയറാമിന്റെ സംശയം. അതിനുള്ള പോംവഴി മകൾ മാളിക അച്ഛന് പറഞ്ഞു കൊടുത്തു; കാലിൽ പെയിന്റ് അടിക്കാം. വേണമെങ്കിൽ താനൊരു വാലും കൂടി വെച്ച് തരാമെന്നായി മാളവിക. അന്ന് ജയറാം ആ പരിപാടിക്ക് ഒരു മുണ്ടും വേഷ്ടിയും കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. എന്നാൽ ഒരു വർഷത്തിനപ്പുറം അന്ന് തമാശയായി തോന്നിയ ആ വസ്ത്രം കൊണ്ട് ഇങ്ങനെ ഒരു പ്രയോജനം ഉണ്ടാവുകയും ചെയ്തു. ജയറാമും പാർവതിയും കൂടി പോസ് ചെയ്യുന്ന ചിത്രത്തിൽ മരുമകൻ കൊടുത്ത ആ പുലി പ്രിന്റ് കോട്ട് അദ്ദേഹം കയ്യിൽ വച്ചിട്ടുള്ളതായി കാണാം

‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ

  • ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഒരു അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു.

  • സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ഷൂ എറിയാൻ ശ്രമം നടന്നത്.

  • ഖജുരാഹോയിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശമാണ് ആക്രമണശ്രമത്തിന് കാരണമായത്.

View All
advertisement