പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സ്ലോ മോഷൻ രംഗങ്ങളും ഗ്രാഫിക്സും ഉഗ്രൻ മ്യൂസിക്കുമൊക്കെ ചേർത്ത് വീഡിയോ നിർമിച്ചു സോഷ്യൽ മീഡിയയിൽ താരമായ തിരുമ്മല്‍ വൈദ്യനാണ് അറസ്റ്റിലായത്
കൊല്ലം: ശരീരത്തിൽ ഉണ്ടാകുന്ന ഏത് തരം നടുവേദനയേയും നിമിഷ നേരം കൊണ്ട് മാറ്റുമെന്ന് വാഗ്ദാനം. സ്ലോ മോഷൻ രംഗങ്ങളും ഗ്രാഫിക്സും ഉഗ്രൻ മ്യൂസിക്കുമൊക്കെ ചേർത്ത് വീഡിയോ നിർമിച്ചു സോഷ്യൽ മീഡിയയിൽ താരമായി. ഒടുവിൽ പീഡന കേസിൽ തിരുമൽ വൈദ്യൻ അറസ്റ്റിലായി. കൊല്ലം കരുനാഗപ്പള്ളിയിൽ പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനത്തിൽ പരസ്യം കണ്ട് ചികിത്സതേടി എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് വൈദ്യൻ അറസ്റ്റിലായത്.
ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശിയായ ചന്ദ്രബാബു എന്ന സഹലേഷ് കുമാർ ആണ് പിടിയിലായത്. കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടില്‍ ഇയാള്‍ തിരുമ്മല്‍ കേന്ദ്രം നടത്തി വരികയായിരുന്നു. എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് മാറ്റി നല്‍കാമെന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിനി പ്രതിയെ സമീപിക്കുന്നത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ സ്ത്രീയെ 54 കാരനായ പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാളുടെ പരസ്യവീഡിയോകൾ കണ്ട് നിരവധിപേരാണ് ചികിത്സതേടി എത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
advertisement
Summary: A traditional massage therapist (Thirumal Vaidyan) has been arrested for attempting to molest a young woman who had sought treatment after seeing an advertisement for his establishment, which was operating in Karunagappally, Kollam.
Location :
Kollam,Kollam,Kerala
First Published :
October 06, 2025 8:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ