ശ്രീനാഥ് ഭാസിയും, സുധി കോപ്പയും നായകന്മാർ; പുതിയ ചിത്രം 'ദുനിയാവിന്റെ ഒരറ്റത്ത്'

Duniyavinte Orattathu movie to star Sreenath Bhasi and Sudhi Koppa | ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ്

News18 Malayalam | news18-malayalam
Updated: August 20, 2020, 7:20 AM IST
ശ്രീനാഥ് ഭാസിയും, സുധി കോപ്പയും നായകന്മാർ; പുതിയ ചിത്രം 'ദുനിയാവിന്റെ ഒരറ്റത്ത്'
ശ്രീനാഥ് ഭാസി, സുധി കോപ്പ
  • Share this:
'ദി ഗാംബ്ലര്‍' എന്ന ചിത്രത്തിന് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'ദുനിയാവിൻറെ ഒരറ്റത്ത്' സിനിമയിൽ ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന വേഷങ്ങൾ ചെയ്യും. 'ഒരു മെക്സിക്കൻ അപാരത' എന്ന സിനിമയും ടോം സംവിധാനം ചെയ്തതാണ്.

സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ്, കാസ്റ്റലിസ്റ്റ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്, പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന 'ദുനിയാവിൻറെ ഒരറ്റത്ത്' ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു. സഫീര്‍ റുമനെ, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. കോ പ്രൊഡ്യുസര്‍: സ്നേഹ നായര്‍,ജബിര്‍ ഓട്ടുപുരയ്ക്കല്‍, എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍: ഗോകുല്‍ നാഥ് ജി.ലോക്ക്ഡൗണിന് തൊട്ടു മുൻപായി തിയേറ്ററുകളിലെത്തിയ 'കപ്പേള'യാണ് ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം. ഇതിൽ അന്നാ ബെന്നായിരുന്നു നായിക. ഇതേ ചിത്രം തന്നെയാണ് ഏറ്റവും അടുത്തു റിലീസായ സുധി കോപ്പ വേഷമിട്ട സിനിമയും. 2019ൽ പുറത്തിറങ്ങിയ 'ഉണ്ട', 'വാരിക്കുഴിയിലെ കൊലപാതകം', 'ജോസഫ്' സിനിമകളിൽ സുധി കോപ്പ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
Published by: meera
First published: August 20, 2020, 7:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading