സമ്മർ ഇൻ ബത്‌ലഹേമിന് തുടർച്ചയോ? രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിൽ ചിത്രം സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‌ലഹേം 1998-ലാണ് പുറത്തിറങ്ങിയത്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് സമ്മർ ഇൻ ബത്‍ലഹേം. ഡെന്നീസിന്റെയും രവിശങ്കറിന്റെയും മോനായിയുടെയും ലോകമായ ബെത്‌ലഹേമിലേക്ക് അവധി ആഘോഷിക്കുവാൻ എത്തിയ ആമിയും കസിൻസും പിന്നെ നൊമ്പരമായി മനസ്സിൽ വിങ്ങുന്ന നിരഞ്ജനും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നുണ്ട്.
'സമ്മർ ഇൻ ബത്‌ലഹേം' എന്ന ചിത്രം ഇറങ്ങിയിട്ട് ഇരുപത്തിഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ രണ്ടാം ഭാഗവുമായി എത്തുന്നു എന്നൊരു സൂചന തന്നിരിക്കുകയാണ് സിബി മലയിൽ. സിബി മലയില്‍ – രഞ്ജിത്ത് – സിയാദ് കോക്കർ കൂട്ടുക്കെട്ട് വീണ്ടുമെത്തുകയാണ്. ‘ആഫ്റ്റർ 27 ഇയേഴ്സ്’, രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്ന് എഴുതിയ പോസ്റ്റർ പുറത്തുവന്നു.
'പൂച്ചയ്ക്ക് മണി കെട്ടിയതാര്? ചിലതൊക്കെയുണ്ട്. സർപ്രൈസിനായി കാത്തിരിക്കൂ'- എന്ന ക്യാപ്ഷനോടെയാണ് സിബി മലയിൽ ഒരു പോസ്റ്റർ പങ്കുവച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്നും അതിലും മഞ്ജു വാരിയർ ഉണ്ടാകുമെന്നും നേരത്തെ സിയാദ് കോക്കർ പറഞ്ഞിരുന്നു.
advertisement
സിബി മലയിലും രഞ്ജിത്തും 26 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 1999-ൽ ഉസ്താദ് എന്ന ചിത്രത്തിലാണ് രഞ്ജിത്തും സിബി മലയിലും അവസാനമായി ഒന്നിച്ചത്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‌ലഹേം 1998-ലാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗത്തിനുള്ള എല്ലാ ചേരുവകളും ബാക്കിവച്ചാണ് അന്ന് സിനിമ അവസാനിപ്പിച്ചത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 17, 2025 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സമ്മർ ഇൻ ബത്‌ലഹേമിന് തുടർച്ചയോ? രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു