Gold Rate: വർഷാവസാനം ലക്ഷത്തിൽ താഴെ പൊന്ന്! സ്വർണവിലയിൽ ഇടിവ്; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 22 ഡോളർ കൂടി 4,349.55 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് ഇടിവ്. പവന് 240 രൂപ കുറഞ്ഞ് വില 99,640 രൂപയിലെത്തി. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് വില 12,455 രൂപയിലെത്തി. ഡിസംബർ 23ന് ആണ് സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 22 ഡോളർ കൂടി 4,349.55 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,588 രൂപയും, പവന് 1,08,704 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,191 രൂപയും പവന് 81,528 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 258 രൂപയും കിലോഗ്രാമിന് 2,58,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.05 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: വർഷാവസാനം ലക്ഷത്തിൽ താഴെ പൊന്ന്! സ്വർണവിലയിൽ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
'പഞ്ചാഗ്‌നി മധ്യേ തപസ്സുചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയയാകുമോ..'; സ്വർണക്കൊള്ളയിൽ ഹൈക്കോടതി
'പഞ്ചാഗ്‌നി മധ്യേ തപസ്സുചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയയാകുമോ..'; സ്വർണക്കൊള്ളയിൽ ഹൈക്കോടതി
  • ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചു.

  • അദ്വൈതം സിനിമയിലെ ഗാനവരികൾ ഹൈക്കോടതി വിധിപ്രസ്താവത്തിൽ ഉൾപ്പെടുത്തി ശ്രദ്ധേയമായി.

  • 4147 ഗ്രാം സ്വർണം നഷ്ടമായതിൽ മുഴുവൻ സ്വർണവും കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

View All
advertisement