സ്റ്റാർട്ട്‌ ക്യാമറ നോ കട്ട്! സെൻസർ ബോർഡിനെതിരെ പ്രതിഷേധവുമായി സിനിമ സംഘടനകൾ

Last Updated:

നൂറോളം സിനിമ പ്രവർത്തകർ തിരുവനന്തപുരം ചിത്രജ്ഞലി സ്റ്റുഡിയോയിൽ ഒത്തുചേർന്നു

News18
News18
സെൻസർ ബോർഡിന്റെ കടന്നാക്രമണത്തിനെതിരെ കൈകോർത്ത് സിനിമ സംഘടനകൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, അമ്മ എന്നീ സംഘടനകളാണ് പ്രതിഷേധ സമരം നടത്തിയത്. നൂറോളം സിനിമ പ്രവർത്തകർ തിരുവനന്തപുരം ചിത്രജ്ഞലി സ്റ്റുഡിയോയിൽ ഒത്തുചേർന്നു.
'‌സ്റ്റാര്‍ട്ട്, ക്യാമറ, നോ കട്ട്' എന്നു പറഞ്ഞു കൊണ്ട് കത്രികകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സമരത്തിന് നേതൃത്വം നൽകി.
ഇന്ത്യൻ സിനിമക്ക് വേണ്ടിയാണ് ഈ സമര പോരാട്ടമെന്നും സെൻസർ ബോർഡിന്റെ കടന്നാക്രമണം അംഗീകരിക്കാൻ ആവില്ലെന്നും സമരക്കാർ പറഞ്ഞു. പോസ്റ്റര്‍ ഒട്ടിച്ച ശേഷം കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? ഇതിന് പിന്നില്‍ ചിലരുടെ വ്യക്തി താല്‍പര്യമാണെന്നും പറഞ്ഞു.
advertisement
അതിനിടെ സമരത്തിന് ഐക്യദാർഢ്യവുമായി സമര പന്തലിലേക്ക് ഡിവൈഎഫ്ഐയും എത്തി. ഈ സമരം ഒരു തുടക്കം മാത്രമാണെന്നും ജാനകി എന്ന പേര് ഒരു കാരണവശാലും മാറ്റില്ലെന്നും സംഘടനകൾ ഒരുമിച്ച് തീരുമാനമെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
സ്റ്റാർട്ട്‌ ക്യാമറ നോ കട്ട്! സെൻസർ ബോർഡിനെതിരെ പ്രതിഷേധവുമായി സിനിമ സംഘടനകൾ
Next Article
advertisement
കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് അണ്ണാമലൈ
കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് അണ്ണാമലൈ
  • അണ്ണാമലൈ തമിഴ്നാട് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു

  • സ്റ്റാലിൻ സർക്കാരിനെതിരെ ശക്തമായ വിമർശനം

  • അമിതമായ തിരക്കാണ് ദുരന്തത്തിന് കാരണമായതെന്ന് അണ്ണാമലൈ

View All
advertisement