17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന 'ഫ്രം ഗ്രൗണ്ട് സീറോ' ഉദ്ഘാടന ചിത്രം
- Published by:meera_57
- news18-malayalam
Last Updated:
22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനു ശേഷം പ്രദർശിപ്പിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ (IDSFFK) ഉദ്ഘാടന ചിത്രമായി പലസ്തീന്‍ ചിത്രം 'ഫ്രം ഗ്രൗണ്ട് സീറോ' പ്രദര്‍ശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തില്‍ ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനില്‍പ്പിന്റെ കാഴ്ചകളുമാണ് 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം. 2025 ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷന്‍ ചിത്രങ്ങളുമടങ്ങിയതാണ് ഈ ആന്തോളജി. 1994ല്‍ 'കര്‍ഫ്യൂ' എന്ന ചിത്രത്തിലൂടെ കാന്‍ ചലച്ചിത്രമേളയില്‍ യുനെസ്‌കോ അവാര്‍ഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്.
ഗാസയിലെ പലസ്തീന്‍ ചലച്ചിത്രകാരന്മാര്‍ക്ക് ധനസഹായം അനുവദിക്കുന്ന 'ദ മഷറാവി ഫണ്ട്' എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ചിത്രം 2024ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂക്ഷമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ഗാസയിലെ ചലച്ചിത്രരംഗം സജീവമാണ് എന്ന് തെളിയിക്കുകയാണ് ഈ സംരംഭം.
advertisement
മൂന്നു മുതല്‍ ആറു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളവയാണ് ഈ അന്തോളജിയിലെ ചിത്രങ്ങള്‍. പലസ്തീന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍, ദുരിതങ്ങള്‍ എന്നിവയ്‌ക്കൊപ്പം പ്രത്യാശയുടെയും പ്രതീക്ഷയുടെയും കിരണങ്ങളും ഈ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. 97ാമത് ഓസ്‌കര്‍ അവാര്‍ഡിന് മികച്ച വിദേശഭാഷാചിത്രത്തിനുള്ള വിഭാഗത്തില്‍ പലസ്തീന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു 'ഫ്രം ഗ്രൗണ്ട് സീറോ'. കാന്‍ മേളയില്‍ ആദ്യപ്രദര്‍ശനം നടത്താനിരുന്ന ചിത്രം അവസാന നിമിഷം 'രാഷ്ട്രീയകാരണങ്ങളാല്‍' സംഘാടകര്‍ പിന്‍വലിക്കുകയായിരുന്നു. ഇതത്തേുടര്‍ന്ന് മേളയുടെ വേദിക്കു പുറത്ത് റഷീദ് മഷറാവി ചിത്രത്തിന്റെ പ്രതിഷേധ പ്രദര്‍ശനം ഒരുക്കിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 19, 2025 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന 'ഫ്രം ഗ്രൗണ്ട് സീറോ' ഉദ്ഘാടന ചിത്രം