ഹെലനിലെ നായകൻ നോബിൾ സംവിധായകനാവുന്നു; ഷാൻ റഹ്മാന്റെ സംഗീതത്തിൽ 'മെയ്ഡ് ഇൻ ഹെവൻ'

Last Updated:

ഈ ഗാനം ഇപ്പോൾ യൂട്യൂബിൽ മൂന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ്

മെയ്ഡ് ഇൻ ഹെവൻ
മെയ്ഡ് ഇൻ ഹെവൻ
കൊച്ചി: അന്ന ബെൻ നായികാവേഷം ചെയ്ത് ശ്രദ്ധേയമായ 'ഹെലന്‍' സിനിമയില്‍ ഹെലന്റെ കാമുകനായ അസറിനെ അത്രപെട്ടെന്നൊന്നും മറന്നുപോകില്ല. ചിത്രത്തിന്റെ കഥ എഴുതിയ നോബിള്‍ ബാബു തോമസ് ആയിരുന്നു ഹെലനില്‍ നായകനായി എത്തിയത്. ഈ ഗാനം ഇപ്പോൾ യൂട്യൂബിൽ മൂന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ്.
ഇപ്പോഴിതാ നോബിള്‍ സംവിധായകനായി എത്തുന്നു. ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ 'മെയ്ഡ് ഇന്‍ ഹെവന്‍' എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് നോബിള്‍ സംവിധായകനാവുന്നത്.
പ്രണയവും കോമഡിയും ട്വിസ്റ്റുമായി ഒരു സിനിമയുടെ ഫീല്‍ തരുന്നതാണ് 'മെയ്ഡ് ഇന്‍ ഹെവന്‍' ആല്‍ബം. ക്ലൈമാക്‌സില്‍ ഒരു ഉഗ്രന്‍ സസ്‌പെന്‍സും മ്യൂസിക് വീഡിയോയില്‍ ഉണ്ട്.
നോബിള്‍ തന്നെയാണ് ആല്‍ബത്തിലെ നായകനാവുന്നത്. അന്‍ഷ മോഹന്‍, ആശ മഠത്തില്‍, സതീഷ് എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്.
ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രണ്ട് കുര്യന്‍ ജോസഫുമാണ് ആല്‍ബത്തിന്റെ സഹസംവിധായകര്‍. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. സുനില്‍ കാര്‍ത്തികേയനാണ് ക്യാമറ. എഡിറ്റിംഗ് നിഥിന്‍ രാജ് ആരോമല്‍.
advertisement
ആര്‍ട് ഡയറക്ഷന്‍ - റോഷിദ് രവീന്ദ്രന്‍, ചീഫ് അസോസിയേറ്റ്- അനില്‍ അബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈന്‍- സിഗ് സിനിമ, കോസ്റ്റ്യൂം- ദിവ്യ ജോര്‍ജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശബരീഷ് സി., അസി. ഡയറക്ടര്‍സ്- സംഗീത് രവീന്ദ്രന്‍, അരവിന്ദ് കുമാര്‍, നിഖില്‍ തോമസ്, പോസ്റ്റര്‍- പ്രതൂല്‍ എന്‍.ടി., പി. ആർ. ഒ. - ആതിര ദിൽജിത്ത്
advertisement
Summary: 'Made in Heaven' is a musical from Helen fame Noble
'മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ സംഭവിച്ച അപകടത്തില്‍ പറ്റിയ പരുക്കുകളില്‍ ഇന്നും സുഖം പ്രാപിച്ചു വരികയാണെന്ന് ഫഹദ് പറഞ്ഞു. തന്റെ ലോക്ഡൗണ്‍ കലണ്ടര്‍ മാര്‍ച്ച് രണ്ടാം തീയതി മുതല്‍ ആരംഭിച്ചെന്ന് ഫഹദ് പ്രസ്താവനയില്‍ പറയുന്നു.
advertisement
'മലയന്‍കുഞ്ഞ്' ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 'ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖംവന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ് കൈകള്‍ താഴെ കുത്തിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. സാധാരണ ഇത്രയും ഉയരത്തില്‍ നിന്നും വീഴുമ്പോള്‍, വീഴുന്നതിന്റെ ആഘാതം കാരണം തന്നെ ആളുകള്‍ക്ക് കൈകുത്താന്‍ സാധിക്കില്ല. ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു' ഫഹദ് കുറിച്ചു.
അതേസമയം ഉടന്‍തന്നെ 'മാലിക്' ഒടിടി റിലീസ് ചെയ്യുമെന്നും ഫഹദ് അറിയിച്ചു. എന്നാല്‍ തനിക്ക് ചിത്രം പൂര്‍ണമായി തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും നിലവിലെ സാഹചര്യം അതിന് അനുവദിനീയമല്ലെന്നും ഫഹദ് കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹെലനിലെ നായകൻ നോബിൾ സംവിധായകനാവുന്നു; ഷാൻ റഹ്മാന്റെ സംഗീതത്തിൽ 'മെയ്ഡ് ഇൻ ഹെവൻ'
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement