'മലയന്കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിന്റെ വിവരങ്ങള് പങ്കുവെച്ച് ഫഹദ് ഫാസില്. ചിത്രത്തിന്റെ സംഭവിച്ച അപകടത്തില് പറ്റിയ പരുക്കുകളില് ഇന്നും സുഖം പ്രാപിച്ചു വരികയാണെന്ന് ഫഹദ് പറഞ്ഞു. തന്റെ ലോക്ഡൗണ് കലണ്ടര് മാര്ച്ച് രണ്ടാം തീയതി മുതല് ആരംഭിച്ചെന്ന് ഫഹദ് പ്രസ്താവനയില് പറയുന്നു.
'മലയന്കുഞ്ഞ്' ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില് നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് ഡോക്ടര്മാര് പറയുന്നു. 'ഉയരത്തില് നിന്നും വീണ ഞാന് മുഖംവന്നു തറയില് അടിക്കുന്നതിനു മുന്പ് കൈകള് താഴെ കുത്തിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. സാധാരണ ഇത്രയും ഉയരത്തില് നിന്നും വീഴുമ്പോള്, വീഴുന്നതിന്റെ ആഘാതം കാരണം തന്നെ ആളുകള്ക്ക് കൈകുത്താന് സാധിക്കില്ല. ഒരിക്കല് കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു' ഫഹദ് കുറിച്ചു.
അതേസമയം ഉടന്തന്നെ 'മാലിക്' ഒടിടി റിലീസ് ചെയ്യുമെന്നും ഫഹദ് അറിയിച്ചു. എന്നാല് തനിക്ക് ചിത്രം പൂര്ണമായി തിയേറ്ററില് റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും നിലവിലെ സാഹചര്യം അതിന് അനുവദിനീയമല്ലെന്നും ഫഹദ് കുറിച്ചു.
കൂടാതെ തന്റെ ജീവിതത്തിലുണ്ടായ താഴ്ചകളെക്കുറിച്ചും നേരിട്ട അനുഭവങ്ങളും ജീവിതത്തില് എടുത്ത ഉറച്ച തീരുമാനത്തെക്കുറിച്ചും ഫഹദ് പങ്കുവെയ്ക്കുന്നു. ബാംഗ്ലൂര് ഡെയ്സ് എന്ന ചിത്രം പുറത്തിറങ്ങിയിട്ട് ഏഴു വര്ഷം തികയുന്നു. ചി്രതത്തിന്റെ ഓര്മകളും നസ്രിയയുമായുള്ള പ്രണയനിമിഷങ്ങളും ഫഹദ് കുറിച്ചു. തനിക്കുണ്ടായ ചെറിയ ചെറിയ നേട്ടങ്ങള്ക്ക് പോലും നസ്രിയയും കാരണമായിട്ടുണ്ടെന്ന് താരം പറയുന്നു.
എല്ലാ അവസാനങ്ങളും മറ്റൊരു മനോഹരമായ കഥയുടെ തുടക്കമായിരിക്കുമെന്നും ഇപ്പോള് നമ്മള് കടന്നുപോകുന്ന മോശം സാഹചര്യം ഉടന് അവസാനിക്കുമെന്നും മറ്റൊരു നല്ല തുടക്കം ഉണ്ടാകുമെന്നും പ്രത്യാശിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഫഹദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook post, Fahadh Faasil