Kerala State Films Awards 2021 | ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയതാണ് ഏറ്റവും വലിയ പുരസ്കാരം; പ്രതിഷേധമില്ല: 'ഹോം' സംവിധായകന്‍

Last Updated:

ജൂറിയിലെ നാലോ അഞ്ചോ പേരെ സംവിധായകനെന്ന നിലയിൽ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയി എന്ന കാര്യത്തിൽ മാത്രമാണ് വിഷമമെന്നും റോജിന്‍ തോമസ്

സംസ്ഥാന ചലച്ചിത്ര പുരസ്കാര (Kerala State Films Awards 2021) നിര്‍ണയത്തില്‍ നിന്ന് ഹോം (Home) സിനിമയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിക്കാനില്ലെന്ന് സംവിധായകന്‍ റോജിന്‍ തോമസ് (RojinThomas), പ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണ് ഏറ്റവും വലിയ പുരസ്കാരം, സിനിമയ്ക്ക് എന്തുകൊണ്ട് അവാര്‍ഡ് നല്‍കിയില്ല എന്ന് ജൂറിയോ സംഘാടകരോ വ്യക്തമാക്കാത്തതില്‍ വിഷമമുണ്ടെന്നും റോജിന്‍ തോമസ് പറഞ്ഞു.
‘‘ഹോം അവസാനറൗണ്ടിൽ എത്തിയെന്ന് അവാർഡിന്റെ തലേദിവസം വരെ പല ചാനലുകളിലും കേട്ടിരുന്നു. ആ നിമിഷം മാനുഷികമായ രീതിയിൽ നമ്മളും ആഗ്രഹിച്ചുപോയിരുന്നു. അത് ആർക്കാണെങ്കിലും സ്വാഭാവികമായി തോന്നുന്നതാണ്. പക്ഷേ അവാർഡ് കിട്ടിയില്ല എന്നോർത്ത് വിഷമിക്കുന്നുമില്ല.
ജനങ്ങളുടെ ഹൃദയത്തിൽ അവർ ഈ സിനിമയെ സ്വീകരിച്ചുകഴിഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ അവാർഡ്. അതിന്റെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കാണാന്‍ കഴിയുന്നത്. ജൂറിയിലെ നാലോ അഞ്ചോ പേരെ സംവിധായകനെന്ന നിലയിൽ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയി എന്ന കാര്യത്തിൽ മാത്രമാണ് വിഷമം.
advertisement
സിനിമയുടെ നിർമാതാവിനെതിരായ കേസിന്റെ പേരിലാണ് ഹോം മാറ്റി നിർത്തപ്പെട്ടതെങ്കിൽ അതു മാറ്റേണ്ട പ്രവണതയാണ്. എന്നാൽ അക്കാരണം കൊണ്ടല്ല ചിത്രത്തിന് അവാർഡ് ലഭിക്കാത്തതെന്ന് ജൂറി പറഞ്ഞിരുന്നു. സത്യാവസ്ഥ അറിയില്ല. ആളുകളുടെ പ്രതികരണം വലിയതോതിൽ വന്നതിനു ശേഷമാണ് അവർ ഒരു വിശദീകരണം നൽകിയത്. ‌മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ജൂറിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി അവര്‍ നല്‍കില്ലെന്നും സംവിധായകന്‍ പ്രതികരിച്ചു.
advertisement
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയതിനെതിരെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പലരും വിഷയം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കി കഴിഞ്ഞു.
വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് നിര്‍മിച്ച ഹോം സിനിമയ്ക്ക് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇന്ദ്രന്‍സ്, മഞ്ജു പിള്ള തുടങ്ങിയവരുടെ ചിത്രത്തിലെ ഗംഭീര പ്രകടനത്തെ നിരൂപകരടക്കം പ്രശംസിച്ചിരുന്നു.
advertisement
2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആവാസ വ്യൂഹം ആണ് മികച്ച ചിത്രം. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ മികച്ച് നടനുള്ള പുരസ്ക്കാരം പങ്കിട്ടു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോന് പുരസ്ക്കാരം നേടിക്കൊടുത്തത്. നായാട്ട്, ഫ്രീഡം ഫൈ രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്ക്കാരം ലഭിച്ചത്. ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ അഖ്തർ മിർസയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇത്തവണ അവാർഡ് നിർണയം നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala State Films Awards 2021 | ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയതാണ് ഏറ്റവും വലിയ പുരസ്കാരം; പ്രതിഷേധമില്ല: 'ഹോം' സംവിധായകന്‍
Next Article
advertisement
'ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോയെന്ന് അറിയില്ല, സ്ത്രീകളെ മലകയറ്റിച്ചത് സർക്കാർ': കെ സുരേന്ദ്രൻ
'ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോയെന്ന് അറിയില്ല, സ്ത്രീകളെ മലകയറ്റിച്ചത് സർക്കാർ': കെ സുരേന്ദ്രൻ
  • ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് സർക്കാർ സ്പോൺസർ ചെയ്തതാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

  • 2018 ൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ സിപിഎം തീരുമാനിച്ചപ്പോൾ കോൺഗ്രസുകാരെ കണ്ടില്ല.

  • ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ കേന്ദ്ര ഏജൻസികൾ വരുമെന്നും യഥാർത്ഥ കാര്യങ്ങൾ പുറത്തുവരുമെന്നും സുരേന്ദ്രൻ.

View All
advertisement