കാൻസര്‍ ബാധിതയിൽ നിന്ന് 3 കോടി തട്ടി; മരണ ഭീതി വരുത്തി 'ആത്മീയ' പഠനത്തിന് ചേർ‌ത്തു, സ്വവർഗ വിവാഹത്തിന് നിർ‌ബന്ധിച്ചു

Last Updated:

"ആത്മീയ വികസനം" വാഗ്ദാനം ചെയ്തായിരുന്നു കോഴ്സിൽ ചേർത്തത്. എന്നാൽ അവിടെ നടന്നത് വിചിത്രമായ ചില കാര്യങ്ങളായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കാൻസര്‍ ബാധിതയായ സ്ത്രീയുടെ ജീവിതത്തിൽ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് നടന്നത്. മരണഭീതി വരുത്തി ആത്മീയ പഠനത്തിന് ചേർത്ത് മൂന്നുകോടിയിലധികം രൂപയാണ് അവരിൽ‌ നിന്ന് തട്ടിയത്. ചെലവുകൾക്കായി അവർക്ക് സ്വന്തം വീടുപോലും വിൽക്കേണ്ടിവന്നു. തായ്വാനിലാണ് സംഭവം.
2013 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. 'വാങ്' എന്ന് മാത്രം പേര് വെളിപ്പെടുത്തിയ സ്ത്രീ, ഷാങ്, ചെൻ എന്നീ രണ്ട് സ്ത്രീകൾ നടത്തിയിരുന്ന ഒരു ആത്മീയ കോഴ്സിൽ ചേർന്നു. "ആത്മീയ വികസനം" വാഗ്ദാനം ചെയ്തായിരുന്നു കോഴ്സിൽ ചേർത്തത്. എന്നാൽ അവിടെ നടന്നത് വിചിത്രമായ ചില കാര്യങ്ങളായിരുന്നു. വർഷങ്ങൾക്ക് ശേഷം വാങ്ങിൻ്റെ മകനും കോഴ്സിൽ ചേർന്നു.
ആത്മീയ വികാസത്തിന്റെ പേരിൽ ചൂഷണം
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, കോഴ്സിൽ പങ്കെടുത്തവരെ അങ്ങേയറ്റം കഠിനവും അപമാനകരവുമായ പരിശീലനങ്ങൾക്ക് വിധേയരാക്കി. റോഡരികിൽ മുട്ടുകുത്താനും, പരസ്പരം അപമാനിക്കാനും, മറ്റുള്ളവരുടെ കാൽവിരലുകൾ നക്കാനും പോലുള്ള വിചിത്രമായ കാര്യങ്ങൾ ചെയ്യാൻ പോലും അവരെ നിർബന്ധിച്ചു. നിയമങ്ങൾ കർശനമായിരുന്നു, പങ്കെടുത്തവർക്ക് ഭയം കാരണം അവ അനുസരിക്കേണ്ടിയും വന്നു.
advertisement
ഞെട്ടിക്കുന്ന ഒരു സംഭവത്തിൽ, 2021ൽ വാങ്ങിനെയും മകനെയും സ്വവർഗ്ഗ വിവാഹത്തിന് നിർബന്ധിക്കുകയും അടുത്ത വർഷം വിവാഹമോചനം നേടാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു സ്ത്രീ തൻ്റെ ഭർത്താവുമായി വിവാഹമോചനം നേടാൻ സമ്മതിക്കുന്നത് വരെ തന്നെ മർദ്ദിച്ചുവെന്നും, അതിനുശേഷം ഉടൻ തന്നെ വാങ്ങിനെ വിവാഹം കഴിപ്പിച്ചുവെന്നും പറഞ്ഞു.
പ്രോഗ്രാമിന്റെ സംഘാടകര്‍ വാങ്ങിൻ്റെ ആരോഗ്യനിലയെക്കുറിച്ച് ഭീതി പരത്തി. "നിങ്ങൾ മരിക്കാൻ പോകുകയാണ്, ദൈവങ്ങൾക്ക് പോലും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. അവസാനം നിങ്ങളുടെ കുടുംബം തകരും, മരണം ഒഴിവാക്കാനാവില്ല, പകയോടെ നിങ്ങൾക്ക് കണ്ണടയ്ക്കാൻ കഴിയില്ല, പുനർജന്മം ലഭിക്കില്ല" - ചെൻ അവരോട് പറഞ്ഞു.
advertisement
ഉയർന്ന ചെ‌ലവ്
കോഴ്സിൽ ചേരാൻ വലിയ ചിലവാണ് ഉണ്ടായിരുന്നത്. "എനർജി പ്യൂരിഫിക്കേഷൻ മാസ്റ്റർ" എന്ന പദവി ലഭിക്കാൻ ഏകദേശം 57 ലക്ഷം രൂപ നൽകേണ്ടതുണ്ടെന് റിപ്പോർട്ടില്‍ പറയുന്നു. ഒരു ഫോൺ കോൾ എടുക്കുന്നതിൽ വീഴ്ച വരുത്തുക പോലുള്ള ചെറിയ പിഴവുകൾക്ക് പോലും പങ്കെടുത്തവരിൽ നിന്ന് ‌2,800 രൂപ പിഴ ഈടാക്കി. ചില കേസുകളിൽ, പങ്കെടുത്തവരോട് പലതവണ തല ഭിത്തിയിലിടിക്കാനും അതിൻ്റെ ഫോട്ടോയെടുത്ത് തെളിവായി അപ്‌ലോഡ് ചെയ്യാനും ഉത്തരവിട്ടു.
തൻ്റെ കാൻസർ വഷളായേക്കുമോ എന്ന ഭയം കാരണം, വാങ് മകനോടൊപ്പം 2023 മാർച്ച് വരെ ക്ലാസുകളിൽ പങ്കെടുത്തു. ഈ സമയത്ത്, വാങ് മൊത്തം 1.95 കോടി രൂപ നൽകി. മകൻ ഏകദേശം 1.86 കോടി രൂപ സംഭാവന ചെയ്തു. ഈ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, കോഴ്സുകൾക്ക് പണം കണ്ടെത്താൻ കുടുംബ വീട് വിൽക്കാൻ നിർബന്ധിച്ചു.
advertisement
നിയമനടപടിയും കോടതി വിധിയും
കഴിഞ്ഞ ഏപ്രിലിൽ നിയമോപദേശം തേടിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി വാങ്ങിനും മകനും മനസ്സിലായത്. അവർ ഷാങ്ങിനും ചെന്നിനുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. കോഴ്സുകൾ 10 വർഷം നീണ്ടുനിന്നതിനാൽ ഉയർന്ന ഫീസ് ന്യായീകരിക്കാവുന്നതാണെന്നും അത് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ലെന്നും പറഞ്ഞ് ഈ 'ആൾദൈവങ്ങൾ' കോടതിയിൽ വാദിച്ചു.
എന്നാൽ കോടതി ഇരകൾക്ക് അനുകൂലമായി വിധിച്ചു. ഷാങും ചെന്നും ചേർന്ന് വാങ്ങിനും മകനും ഏകദേശം 3.83 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/World/
കാൻസര്‍ ബാധിതയിൽ നിന്ന് 3 കോടി തട്ടി; മരണ ഭീതി വരുത്തി 'ആത്മീയ' പഠനത്തിന് ചേർ‌ത്തു, സ്വവർഗ വിവാഹത്തിന് നിർ‌ബന്ധിച്ചു
Next Article
advertisement
കാൻസര്‍ ബാധിതയിൽ നിന്ന് 3 കോടി തട്ടി; മരണ ഭീതി വരുത്തി 'ആത്മീയ' പഠനത്തിന് ചേർ‌ത്തു, സ്വവർഗ വിവാഹത്തിന് നിർ‌ബന്ധിച്ചു
കാൻസര്‍ ബാധിതയിൽ നിന്ന് 3 കോടി തട്ടി; മരണഭീതി വരുത്തി 'ആത്മീയ' പഠനത്തിന് ചേർ‌ത്തു, സ്വവർഗ വിവാഹത്തിന് നിർ‌ബന്ധിച്ചു
  • വാങ്ങിനെ ആത്മീയ പഠനത്തിന് ചേർത്ത് 3 കോടി തട്ടിയെന്ന് റിപ്പോർട്ട്.

  • ആത്മീയ കോഴ്സിൽ പങ്കെടുത്തവരെ കഠിനവും അപമാനകരവുമായ പരിശീലനങ്ങൾക്ക് വിധേയരാക്കി.

  • വാങ്ങിനും മകനും 3.83 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.

View All
advertisement