advertisement

യുവതിയുടെ ദേഹത്ത് മൂത്രം തെറിച്ചു; ചെന്നൈയിൽ മദ്യപിച്ചെത്തിയ വാൻ ഡ്രൈവറെ ആൾക്കൂട്ടം അടിച്ചു കൊന്നു

Last Updated:

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു

News18
News18
ചെന്നൈയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് 30 വയസ്സുകാരൻ മരിച്ചു.ചെന്നൈ ട്രിപ്ലിക്കേനിലെ പല്ലവൻ സാലൈയിൽ താമസിക്കുന്ന ലോഡിംഗ് വാൻ ഡ്രൈവറായ കലൈസെൽവൻ ആണ് മരിച്ചത്.ചെന്നൈ ബ്രോഡ്‌വേയിലെ പ്രകാശം സാലൈ പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
കലൈസെൽവനും സുഹൃത്ത് ബാലാജിയും ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായും ഓട്ടോയ്ക്കുള്ളിലിരുന്നുകൊണ്ട് കലൈസെൽവൻ മൂത്രമൊഴിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഈ സമയം ഓട്ടോയ്ക്ക് സമീപത്തുകൂടി നടന്നുപോയ ഒരു യുവതിയുടെ ദേഹത്ത് മൂത്രം തെറിക്കുകയും അവർ ഇതിനെ ചോദ്യം ചെയ്യുകയും തുടർന്ന് ഇരുകൂട്ടരും തർക്കത്തിലാവുകയുമായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
തർക്കം കണ്ടുനിന്ന സമീപത്തുണ്ടായിരുന്ന നാട്ടുകാർ സ്ത്രീയുടെ സഹായത്തിനെത്തുകയും തർക്കം പെട്ടെന്ന് തന്നെ അക്രമാസക്തമാവുകയും ചെയ്തു. ആൾക്കൂട്ടം ഇരുവരെയും ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് കലൈസെൽവൻ ബോധരഹിതനായി വീഴുകയും ബാലാജിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കലൈസെൽവന്റെ സഹോദരൻ കലൈവാണൻ ഉടൻതന്നെ അദ്ദേഹത്തെ സ്റ്റാൻലി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ബാലാജി നിലവിൽ ചികിത്സയിലാണ്.
advertisement
പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം ഏറ്റുവാങ്ങാൻ ലൈസെൽവന്റെ കുടുംബം വിസമ്മതിച്ചിരിക്കുകയാണ്. കേസിൽ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എസ്‌പ്ലനേഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ ദേഹത്ത് മൂത്രം തെറിച്ചു; ചെന്നൈയിൽ മദ്യപിച്ചെത്തിയ വാൻ ഡ്രൈവറെ ആൾക്കൂട്ടം അടിച്ചു കൊന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement