പോക്സോ കേസ്; ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് കേന്ദ്രം റദ്ദാക്കി

Last Updated:

ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയ വിവരം വെള്ളിയാഴ്ചയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചത്

ലൈംഗികാരോപണത്തെ തുടർന്ന് അറസ്റ്റിലായ തെന്നിന്ത്യൻ നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് റദ്ദാക്കി കേന്ദ്ര സർക്കാർ. ധനുഷ് നായകനായ 'തിരുച്ചിത്രമ്പലം' (2022) എന്ന ചിത്രത്തിലെ 'മേഘം കറുക്കാത' എന്ന ​ഗാനത്തിലെ നൃത്ത സംവിധാനത്തിനാണ് ജാനി മാസ്റ്റർക്ക് നാഷണൽ അവാർഡ് ലഭിച്ചിരുന്നത്.
ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയ വിവരം വെള്ളിയാഴ്ചയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചത്. ജാനി മാസ്റ്ററിന് നൽകാനിരുന്ന ദേശീയ പുരസ്കാരം താല്ക്കാലികമായി റദ്ദാക്കുകയാണെന്നാണ് നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഷൈഖ് ജാനി ബാഷയ്ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണത്തിന്റെ ​ഗൗരവവും നടപടികളും കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രഖ്യാപിച്ച് 2022-ലെ മികച്ച നൃത്ത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കുകയാണ്. കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഒക്ടോബർ എട്ടിന് കൊറിയോഗ്രാഫർക്ക് നൽകിയ ക്ഷണം പിൻവലിച്ചതായും പ്രസ്താവനയിൽ പറയുന്നു.
advertisement
എന്നാൽ, ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജാനി മാസ്റ്റർ ഇടക്കാല ജാമ്യം തേടി പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ്, കേന്ദ്രത്തിന്റെ അറിയിപ്പ് പുറത്ത് വന്നത്.
ജാനി മാസ്റ്റർ തന്നെ വർഷങ്ങളായി പീഡിപ്പിച്ചുവെന്ന സഹപ്രവർത്തകയായ 21-കാരിയുടെ ആരോപണത്തെ തുടർന്നായിരുന്നു കൊറിയോ​ഗ്രാഫറുടെ അറസ്റ്റ്. കുറ്റകൃത്യം നടക്കുമ്പോൾ ഇര പ്രായപൂർത്തിയാകാത്തയാളായിരുന്നു. ഇതിനെ തുടർന്നാണ്, മാസ്റ്റർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി സെപ്റ്റംബർ 19-ന് അറസ്റ്റ് ചെയ്തത്.
കൂടാതെ, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഒരു പാനലും രൂപീകരിച്ചു. പീഡനാരോപണത്തെ തുടര്‍ന്ന് ഒളിവിലായ ഇയാളെ സൈബരാബാദ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം ​ഗോവയിൽ വച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പോക്സോ കേസ്; ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് കേന്ദ്രം റദ്ദാക്കി
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement