'നീ പുറത്ത് എന്നെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാ.. പേര് ആന്റണി..!'; ഡബിൾ പവറിൽ ജോഷിയുടെ ആന്റണി ട്രെയിലർ

Last Updated:

കുടുംബ പശ്ചാത്തലത്തിൽ മാസ് ആക്ഷൻ രംഗങ്ങളും ബന്ധങ്ങളുടെ തീവ്രതയുമൊക്കെ കാണിച്ചു പോകുന്ന ചിത്രമായിരിക്കും 'ആന്റണി' എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്

കൊച്ചി: മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി ഒരുക്കുന്ന ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം 'ആന്റണി'യുടെ ട്രെയിലർ പുറത്തിറങ്ങി. 2019 ൽ പുറത്തിറങ്ങിയ ജോഷിയുടെ തന്നെ 'പൊറിഞ്ചു മറിയം ജോസ്' ചിത്രത്തിന് ശേഷം അതേ താരങ്ങൾക്കൊപ്പം കല്യാണി പ്രിയദർശൻ - ആശ ശരത് എന്നിവരെയും അണിനിരത്തി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' ഡിസംബർ 1 ന് തിയേറ്ററുകളിലെത്തും.
കുടുംബ പശ്ചാത്തലത്തിൽ മാസ് ആക്ഷൻ രംഗങ്ങളും ബന്ധങ്ങളുടെ തീവ്രതയുമൊക്കെ കാണിച്ചു പോകുന്ന ചിത്രമായിരിക്കും 'ആന്റണി' എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. 'ആന്റണി' ആയി ജോജു ജോർജാണ് എത്തുന്നത്. ചെമ്പൻ വിനോദ്, നൈല ഉഷ, വിജയരാഘവൻ എന്നിവർക്കൊപ്പം അപ്പാനി ശരത്, സിജോയ് വർഗീസ്, ജുവൽ മേരി, ടിനി ടോം, ആർജെ ഷാൻ, ജിനു ജോസഫ്, പദ്മരാജ് രതീഷ്, രാജേഷ് ശർമ്മ, ശ്രീകാന്ത് മുരളി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നു.
advertisement
രാജേഷ് വർമ്മ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രണദിവെ ആണ്.
എഡിറ്റിംഗ് - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ് - അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ - രാജശേഖർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ഷിജോ ജോസഫ്, സഹനിർമാതാക്കൾ - സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ - ശബരി.
മലയാളം വാർത്തകൾ/ വാർത്ത/Film/
'നീ പുറത്ത് എന്നെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാ.. പേര് ആന്റണി..!'; ഡബിൾ പവറിൽ ജോഷിയുടെ ആന്റണി ട്രെയിലർ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement