മാറുന്ന ചിന്ത, മാറുന്ന മലയാള സിനിമ; സൂപ്പർ ഹീറോ പരിവേഷത്തിന് പെണ്മുഖം; കയ്യടി നേടി കല്യാണി പ്രിയദർശൻ
- Published by:meera_57
- news18-malayalam
Last Updated:
'ലോകഃ - ചാപ്റ്റർ വൺ: ചന്ദ്ര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു
ആരാണ് മലയാളിയുടെ സൂപ്പർഹീറോ? ഓർമവെച്ചനാൾ മുതൽ സൂപ്പർമാൻ, സ്‌പൈഡർമാൻ, ബാറ്റ്മാൻ, ഫാന്റം ഇത്യാദികളിൽ തുടങ്ങി മലയാളത്തിന്റെ സ്വന്തം മായാവി വരെ പടുത്തുയർത്തിയ പുരുഷന്മാരുടെ കോട്ടമതിലുകൾ. മലയാള സിനിമയിൽ ഒരു സൂപ്പർഹീറോ വന്നതും, അതും പുരുഷൻ. സാക്ഷാൽ 'മിന്നൽ മുരളി'. മിന്നൽ മുരളി മുതൽ ഇന്നുവരെ കൂട്ടിയാൽ ആകെ മൂന്നരവർഷത്തെ ദൂരം. ഇന്നിന്റെ സൂപ്പർഹിയോയ്ക്ക് പെണ്മുഖം. കല്യാണി പ്രിയദർശനാണ് (Kalyani Priyadarshan) ആ സൂപ്പർഹീറോ വേഷത്തിൽ വരിക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ച ആരംഭിച്ചു കഴിഞ്ഞു. 'ലോകഃ - ചാപ്റ്റർ വൺ: ചന്ദ്ര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. 'ലോകഃ' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.
advertisement
പ്രേക്ഷകർക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് പോസ്റ്റർ തരുന്നത്. സൂപ്പർ ഹീറോ വേഷത്തിലുള്ള കല്ല്യാണി പ്രിയദർശനൊപ്പം നസ്ലനേയും പോസ്റ്ററിൽ കാണാം. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യും. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രം.
advertisement
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ., അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, അമൽ കെ. സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 09, 2025 10:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മാറുന്ന ചിന്ത, മാറുന്ന മലയാള സിനിമ; സൂപ്പർ ഹീറോ പരിവേഷത്തിന് പെണ്മുഖം; കയ്യടി നേടി കല്യാണി പ്രിയദർശൻ