Kamal Haasan | എഐ-പവേഡ് സെർച്ച് പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിയുടെ ആസ്ഥാനം സന്ദർശിച്ച് കമൽ ഹാസൻ
- Published by:meera_57
- news18-malayalam
Last Updated:
സന്ദർശന വേളയിൽ, പെർപ്ലെക്സിറ്റിയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസുമായി കമൽ ഹാസൻ കൂടിക്കാഴ്ച നടത്തി
നടനും, ചലച്ചിത്ര നിർമ്മാതാവുമായ കമൽ ഹാസൻ (Kamal Haasan) ആഗോള നവീകരണത്തിന്റെ മുൻനിരയിലുള്ള എഐ-പവേഡ് സെർച്ച് പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിയുടെ ആസ്ഥാനം സന്ദർശിച്ചു. സന്ദർശന വേളയിൽ, പെർപ്ലെക്സിറ്റിയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസുമായി കമൽ ഹാസൻ കൂടിക്കാഴ്ച നടത്തി.
പ്രതിബന്ധങ്ങൾ തരണം ചെയ്ത് നവീനാശയങ്ങൾ രൂപപ്പെടുത്തി മുന്നോട്ടു പോകാനുള്ള പ്രയാണത്തിൽ കമൽ ഹാസനും ശ്രീനിവാസും ഒരേ ചിന്താഗതി പിന്തുടരുന്നവരാണ്. സിനിമാ ലോകത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് കമൽ ഹാസൻ എങ്കിൽ, നെക്സ്റ്റ് ജെനറേഷൻ ഐ.ഐയുടെ കാര്യത്തിൽ ഏറെ കൗതുകം പുലർത്തുന്ന വ്യക്തിയാണ് ശ്രീനിവാസ്.
സന്ദർശനത്തിന് ശേഷം കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ തന്റെ ചിന്തകൾ പങ്കുവെച്ചു:
"സിനിമ മുതൽ സിലിക്കൺ വരെ, ടൂളുകൾ വികസിക്കുന്നു. പക്ഷേ അടുത്തത് എന്താണെന്നതിനായുള്ള നമ്മുടെ ജിജ്ഞാസക്ക് മാറ്റമില്ല. അരവിന്ദ് ശ്രീനിവാസനും ഭാവി കെട്ടിപ്പടുക്കുന്ന അദ്ദേഹത്തിന്റെ മികച്ച സംഘവും വഴി ഇന്ത്യൻ ചാതുര്യം തിളങ്ങുന്ന സാൻ ഫ്രാൻസിസ്കോയിലെ പെർപ്ലെക്സിറ്റി ആസ്ഥാനത്തേക്കുള്ള എന്റെ സന്ദർശനത്തിൽ നിന്ന്," അദ്ദേഹം കുറിച്ചു.
advertisement
അരവിന്ദ് ശ്രീനിവാസും തന്റെ പ്രശംസ പ്രകടിപ്പിച്ചു:
"പെർപ്ലെക്സിറ്റി ഓഫീസിൽ കമൽ ഹാസനെ കാണാനും ആതിഥേയത്വം വഹിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം. ചലച്ചിത്രനിർമ്മാണത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പഠിക്കാനും ഉൾപ്പെടുത്താനുമുള്ള നിങ്ങളുടെ അഭിനിവേശം പ്രചോദനകരമാണ്. തഗ് ലൈഫിനും താങ്കളുടെ മറ്റു ഭാവി പ്രോജക്റ്റുകൾക്കും ആശംസകൾ നേരുന്നു"
Was great to meet and host you @ikamalhaasan at the Perplexity office! Your passion to still learn and incorporate the cutting edge technology in film making is inspirational! Wish you the best for Thug Life and future projects you are working on! pic.twitter.com/o2XjLt2PO9
— Aravind Srinivas (@AravSrinivas) April 11, 2025
advertisement
മണിരത്നം സംവിധാനം ചെയ്ത് കമൽ ഹാസൻ, ആർ. മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കമൽ ഹാസന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് മുന്നോടിയായാണ് സന്ദർശനം. 2025 ജൂൺ 5ന് ഈ ചിത്രം ലോകമെമ്പാടും തിയേറ്റർ റിലീസിനായി ഒരുങ്ങുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 11, 2025 1:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kamal Haasan | എഐ-പവേഡ് സെർച്ച് പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിയുടെ ആസ്ഥാനം സന്ദർശിച്ച് കമൽ ഹാസൻ