അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന മോണോആക്റ്റുകാരിയും മാഷും; പഴയ പത്രവാർത്തയിലെ സുന്ദരിക്കുട്ടി

Last Updated:
മാഷിന്റെ ശിഷ്യ എന്ന പേരിലാണ് അഞ്ചാം ക്‌ളാസുകാരിയായ ആ പെൺകുട്ടി പത്രവാർത്തയിൽ എത്തിയത്
1/6
സകലകലാവല്ലഭ എന്ന് വിളിച്ചാൽ ഒട്ടും കൂടിപ്പോകില്ല. ഒന്നിലേറെ കലകളിൽ പ്രാവീണ്യമുള്ള കലാകാരികളെയും കലാകാരന്മാരെയും രേഖപ്പെടുത്താൻ അനുയോജ്യമായ പ്രയോഗമാണിത്. അങ്ങനെയൊരു കലാകാരിയാണ് ഈ ചിത്രത്തിൽ. അന്ന് ഈ അഞ്ചാം ക്‌ളാസുകാരിയുടെ മാഷാണ് അദ്ദേഹം. അന്ന് മാഷിന്റെ ശിഷ്യ എന്ന പേരിലാണ് ആ പെൺകുട്ടി പത്രവാർത്തയിൽ എത്തിയത്. ഉയരക്കുറവുള്ള മാഷ് പരിശീലിപ്പിച്ച പെൺകുട്ടി ഉയരങ്ങളിൽ എത്തിയതിന്റെ വാർത്തയാണിത്. കായംകുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനി യു.പി. വിഭാഗം മോണോആക്റ്റിൽ നേടിയത് ഒന്നാം സ്ഥാനം. പിന്നീട് ആ ശിഷ്യ കീഴടക്കിയ ഉയരങ്ങൾ അവരെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി ഉയർത്തി
സകലകലാവല്ലഭ എന്ന് വിളിച്ചാൽ ഒട്ടും കൂടിപ്പോകില്ല. ഒന്നിലേറെ കലകളിൽ പ്രാവീണ്യമുള്ള കലാകാരികളെയും കലാകാരന്മാരെയും രേഖപ്പെടുത്താൻ അനുയോജ്യമായ പ്രയോഗമാണിത്. അങ്ങനെയൊരു കലാകാരിയാണ് ഈ ചിത്രത്തിൽ. അന്ന് ഈ അഞ്ചാം ക്‌ളാസുകാരിയുടെ മാഷാണ് അദ്ദേഹം. മാഷിന്റെ ശിഷ്യ എന്ന പേരിലാണ് ആ പെൺകുട്ടി പത്രവാർത്തയിൽ എത്തിയത്. ഉയരക്കുറവുള്ള മാഷ് പരിശീലിപ്പിച്ച പെൺകുട്ടി ഉയരങ്ങളിൽ എത്തിയതിന്റെ വാർത്തയാണിത്. കായംകുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനി യു.പി. വിഭാഗം മോണോആക്റ്റിൽ നേടിയത് ഒന്നാം സ്ഥാനം. പിന്നീട് ആ ശിഷ്യ കീഴടക്കിയ ഉയരങ്ങൾ അവരെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി ഉയർത്തി
advertisement
2/6
ധന്യ വി. എന്ന ധന്യ വീണ, അതുമല്ലെങ്കിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നവ്യാ നായർ. കലോത്സവം എന്ന് കേട്ടാൽ മലയാളികളുടെ മനസിലേക്ക് പൊടുന്നനെ ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ഈ താരത്തിന്റേത്, അവരുടെ പ്രിയങ്കരിയായ നവ്യ നായർ ആണിത്. നവ്യയുടെ സോഷ്യൽ മീഡിയ ഹാന്ഡിലിൽ പ്രത്യക്ഷപ്പെട്ട ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമയാണിത്. മോണോആക്റ്റ് മാത്രമല്ല, നൃത്ത നൃത്യേതര ഇനങ്ങളിൽ തന്റെ കഴിവ് പ്രകടമാക്കിയ കലാകാരിയാണ് നവ്യ നായർ. സിനിമയിൽ വന്നപ്പോഴാണ് ധന്യ എന്ന പേര് നവ്യക്ക് വഴിമാറിയത് (തുടർന്ന് വായിക്കുക)
ധന്യ വി. എന്ന ധന്യ വീണ, അതുമല്ലെങ്കിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നവ്യാ നായർ (Navya Nair). കലോത്സവം എന്ന് കേട്ടാൽ മലയാളികളുടെ മനസിലേക്ക് പൊടുന്നനെ ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ഈ താരത്തിന്റേത്, അവരുടെ പ്രിയങ്കരിയായ നവ്യ നായർ ആണിത്. നവ്യയുടെ സോഷ്യൽ മീഡിയ ഹാന്ഡിലിൽ പ്രത്യക്ഷപ്പെട്ട ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമയാണിത്. മോണോആക്റ്റ് മാത്രമല്ല, നൃത്ത നൃത്യേതര ഇനങ്ങളിൽ തന്റെ കഴിവ് പ്രകടമാക്കിയ കലാകാരിയാണ് നവ്യ നായർ. സിനിമയിൽ വന്നപ്പോഴാണ് ധന്യ എന്ന പേര് നവ്യക്ക് വഴിമാറിയത് (തുടർന്ന് വായിക്കുക)
advertisement
3/6
വീണ, രാജു ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവളാണ് ധന്യ. നവ്യയെ കൂടാതെ അവർക്ക് ഒരു മകനുമുണ്ട്. കുടുംബം എന്ന നിലയിൽ ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ് നവ്യയും അനുജനും അവരുടെ അച്ഛനമ്മമാരും. നവ്യയുടെ മകൻ സായ് കൃഷ്ണയെയും ആ മൂല്യങ്ങൾ പറഞ്ഞ് പഠിപ്പിച്ചാണ് നവ്യ വളർത്തിയത്. അതുപോലെ തന്നെ നവ്യയെ അച്ഛനമ്മമാർ എങ്ങനെയാണോ പഠിപ്പിച്ചു മിടുക്കിയാക്കിയത്, അതുപോലെതന്നെ സ്വന്തം മകന്റെ കാര്യത്തിൽ നവ്യ എന്ന അമ്മയും പഠനത്തിലും പാഠ്യേതര പ്രവർത്തികളിലും ശ്രദ്ധ നൽകാറുണ്ട്

4/6
അധ്യാപികയുടെ മകളായതിനാൽ, നവ്യ നൃത്തത്തിൽ ശ്രദ്ധ നൽകിയത് പോലെത്തന്നെ, അവരുടെ പഠന കാര്യങ്ങളിലും അമ്മ വീണയുടെ കണ്ണെത്തിയിരുന്നു. സ്കൂൾ നാളുകളുടെ അവസാന വർഷങ്ങളിൽ സിനിമയിൽ വന്നയാളാണ് നവ്യ നായർ. എന്നിരുന്നാലും, പഠനം ഉപേക്ഷിക്കാൻ നവ്യ തയാറായില്ല. സമകാലീനരായ പല നടിമാർക്കും പഠനം ഉപേക്ഷിച്ച് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നപ്പോൾ, ഇംഗ്ലീഷ് ഭാഷയിൽ ബിരുദം സമ്പാദിച്ചു. അപ്പോഴും പരീക്ഷകളിൽ മികച്ച മാർക്ക് നേടിത്തന്നെയാണ് ധന്യ വീണ പാസായത്
അധ്യാപികയുടെ മകളായതിനാൽ, നവ്യ നൃത്തത്തിൽ ശ്രദ്ധ നൽകിയത് പോലെത്തന്നെ, അവരുടെ പഠന കാര്യങ്ങളിലും അമ്മ വീണയുടെ കണ്ണെത്തിയിരുന്നു. സ്കൂൾ നാളുകളുടെ അവസാന വർഷങ്ങളിൽ സിനിമയിൽ വന്നയാളാണ് നവ്യ നായർ. എന്നിരുന്നാലും, പഠനം ഉപേക്ഷിക്കാൻ നവ്യ തയാറായില്ല. സമകാലീനരായ പല നടിമാർക്കും പഠനം ഉപേക്ഷിച്ച് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നപ്പോൾ, നവ്യ നായർ ഇംഗ്ലീഷ് ഭാഷയിൽ ബിരുദം സമ്പാദിച്ചു. അപ്പോഴും പരീക്ഷകളിൽ മികച്ച മാർക്ക് നേടിത്തന്നെയാണ് ധന്യ വീണ പാസായത്
advertisement
5/6
വിവാഹം കഴിഞ്ഞപ്പോഴും, സിനിമയെ പൂർണമായും ഉപേക്ഷിക്കാൻ നവ്യ നായർ തയാറായില്ല. വിവാഹവും മകന്റെ പിറവിയും കഴിഞ്ഞതും, നവ്യ നായർ സിനിമയിൽ തിരിച്ചുവരവ് നടത്തി. ഇക്കുറി നവ്യയുടെ സ്ഥിരം തട്ടകമായ നൃത്തത്തിൽ അവർ കൂടുതൽ ഊന്നൽ നൽകി. വീടിന്റെ മുകളിലായി നൃത്ത വിദ്യാലമായ 'മാതംഗി ബൈ നവ്യ'ക്ക് രൂപം നൽകി. ഈ നൃത്ത വിദ്യാലയത്തിൽ നവ്യ നായർ അടുത്തിടെ അഭിനയ കളരിയും ആരംഭിച്ചിരുന്നു. ഇതിനിടെ അഭിനയവും അവതരണവും നൃത്തവുമായി നവ്യ തിരക്കിലാണ്. അമ്മയുടെയും മകളുടേയും റോളുകൾ ഇതിനിടയിൽ നവ്യ ഭംഗിയായി കൈകാര്യം ചെയ്യുന്നുമുണ്ട്

6/6
കരിയറിൽ ആദ്യമായി നവ്യ പോലീസ് ഉദ്യോഗസ്ഥയുടെ വേഷം ചെയ്ത ചിത്രം 'പാതിരാത്രി' അടുത്തിടെ റിലീസ് ചെയ്തിരുന്നു. സൗബിൻ ഷാഹിർ നായകനായ ചിത്രമാണിത്. എന്നിരുന്നാലും, നവ്യയിൽ നിന്നും ബാലാമണി ടൈപ്പ് കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്ന നിരവധി ആരാധകർ ഇന്നുമുണ്ട്

റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement