കന്നട സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പഠിക്കാൻ കമ്മിറ്റി രൂപീകരിക്കണം: സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ
- Published by:Ashli Rajan
- news18-malayalam
Last Updated:
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് കന്നട സിനിമ മേഖലയിലും അത്തരത്തിൽ ഒരു പഠനം നടത്തി റിപ്പോർട്ട് പുറത്തുവരണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്
കന്നട സിനിമ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ലൈംഗികാതിക്രമങ്ങളും മറ്റു പ്രശ്നങ്ങളെയും കുറിച്ചു പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കണം എന്ന് ആവശ്യവുമായി FIRE ( ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി). പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം സമർപ്പിച്ചു. മലയാള സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും പുറത്തുവരാൻ കാരണമായ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് കന്നട സിനിമ മേഖലയിലും അത്തരത്തിൽ ഒരു പഠനം നടത്തി റിപ്പോർട്ട് പുറത്തുവരണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്.
കന്നട സിനിമ മേഖലയിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തലത്തിൽ മലയാള സിനിമ മേഖലയിൽ ഉണ്ടായ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിയമിക്കാനാണ് കർണാടക സർക്കാരിനോട് സിനിമ കൂട്ടായ്മ ആവശ്യപ്പെടുന്നത്. സിനിമ മേഖലയിലെ എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും തുല്യവുമായ തൊഴിലാന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഫയർ ചൂണ്ടിക്കാണിക്കുന്നു.
1. കെഎഫ്ഐയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വ്യവസ്ഥാപരമായ പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക.
advertisement
2. എല്ലാ സ്ത്രീകൾക്കും ആരോഗ്യകരവും തുല്യവുമായ ജോലി ഉറപ്പാക്കാൻ നയങ്ങൾ വികസിപ്പിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുക. തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജി കമ്മിറ്റിക്ക് നേതൃത്വം നൽകണമെന്നും. സർക്കാർ ആവശ്യപ്പെട്ടാൽ പഠനം നടത്തുന്നതിന് ആവശ്യമായ എല്ലാവിധ സഹകരണങ്ങളും FIRE നൽകുമെന്നും നിവേദനത്തിൽ പറയുന്നു. അതോടൊപ്പം തന്നെ മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി പഠന റിപ്പോർട്ട് സമർപ്പിക്കണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
September 04, 2024 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കന്നട സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പഠിക്കാൻ കമ്മിറ്റി രൂപീകരിക്കണം: സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ