Kerala State Film Awards 2024| റോഷൻ വാലാട്ടിയിൽ ആർക്ക് വേണ്ടി ഡബ് ചെയ്തിട്ടാണ് സംസ്ഥാന അവാർഡ് നേടിയത് ?
- Published by:Ashli
- news18-malayalam
Last Updated:
023ൽ റിലീസ് ചെയ്ത ചിത്രമാണ് വാലാട്ടി: ടെയിൽ ഓഫ് ടെയിൽസ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ സിനിമയുടെ നിർമ്മാണം വിജയ് ബാബു ആയിരുന്നു.
54 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ വാലാട്ടി എന്ന സിനിമയിൽ ഡബ്ബ് ചെയ്തതിന് റോഷൻ മാത്യുവിന് പുരസ്കാരം ലഭിച്ചു. ചിത്രത്തിലെ നായയ്ക്ക് ഡബ്ബ് ചെയ്തതിനാണ് താരത്തെ പുരസ്കാരം തേടിയെത്തിയിരിക്കുന്നത്. ഈ അവാർഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ റോഷന്റെ പ്രതികരണം. ദേവൻ ജയകുമാർ എഴുതി സംവിധാനം ചെയ്ത് 2023ൽ റിലീസ് ചെയ്ത ചിത്രമാണ് വാലാട്ടി: ടെയിൽ ഓഫ് ടെയിൽസ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ സിനിമയുടെ നിർമ്മാണം വിജയ് ബാബു ആയിരുന്നു.
വിഎഫ്എക്സ് ഇല്ലാതെ യഥാർത്ഥ നായ്ക്കളെ അഭിനേതാക്കളായി അവതരിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സിനിമയാണ് വാലാട്ടി. മുഖ്യകഥാപാത്രമായ 'ടോമി' എന്ന ഗോൾഡൻ റിട്രീവർ നായയ്ക്ക് വേണ്ടിയാണ് റോഷൻ ഡബ്ബ് ചെയ്തത്. സിനിമയിൽ റോഷൻ മാത്യുവിനെ കൂടാതെ രവീണ രവി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, നസ്ലെൻ, അജു വർഗീസ് തുടങ്ങിയവരുടെ ശബ്ദവും ഉണ്ട്. 70ാംമത് ദേശീയ പുരസ്കാരവും, 54ാംമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമാണ് ഇന്ന് പ്രഖ്യാപിച്ചത്.സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തിരഞ്ഞെടുത്തു. ബ്ലെസ്സി സംവിധാനം ചെയ്ത ആട് ജീവിതത്തിലെ മികച്ച അഭിനയത്തിനാണ് പുരസ്കാരം.
advertisement
ALSO READ: ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയുന്നത്; അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പറഞ്ഞതെന്തു കൊണ്ട്?
മികച്ച നടിക്കുള്ള പുരസ്കാരം ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നീ നടിമാർ പങ്കിട്ടു. മികച്ച സ്വഭാവനടൻ വിജയരാഘവൻ ( പൂക്കാലം), മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രൻ (പെമ്പിളൈ ഒരുമൈ). 2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.ഇതിൽ ഭൂരിഭാഗവും ഇനിയും റിലീസ് ചെയ്തിട്ടില്ല എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. നവാഗതരുടെ ചിത്രങ്ങളാണ് ഏറെയും. മുതിർന്ന സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ മുൻനിരയിൽ മലയാളി സാന്നിധ്യവും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 16, 2024 7:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala State Film Awards 2024| റോഷൻ വാലാട്ടിയിൽ ആർക്ക് വേണ്ടി ഡബ് ചെയ്തിട്ടാണ് സംസ്ഥാന അവാർഡ് നേടിയത് ?