ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ആഷിഖ് അബു-പൃഥ്വിരാജ് ബിഗ് ബജറ്റ് ചിത്രം 'വാരിയംകുന്നൻ' ശ്രദ്ധ നേടിയിരുന്നു. എന്നാൽ മലബാർ കലാപത്തിലെ പ്രധാനിയായ വാരിയൻകുന്നത്തു കുഞ്ഞഹമ്മദ് ഹാജി മലയാള സിനിമയിൽ കഥാപാത്രമായി വരുന്നത് ആദ്യമായല്ല.
Also read: Prithviraj | വാരിയംകുന്നൻ: പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം രൂക്ഷം1988ൽ പുറത്തിറങ്ങിയ ഐ.വി. ശശിയുടെ മമ്മൂട്ടി ചിത്രം 1921ൽ ഹാജിയുടെ നേതൃത്വത്തിലെ മലബാർ കലാപം വിഷയമായിരുന്നു. ടി.ജി. രവിയാണ് സിനിമയിൽ ഹാജിയുടെ വേഷം ചെയ്തത്. ഇന്നൊരുങ്ങുന്നതും ഒരു ബിഗ് ബജറ്റ് ചിത്രമാണെങ്കിൽ മലയാള സിനിമയിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണം നേടിയിരുന്നു 1921. 1.20 കോടി രൂപ ചിലവിൽ പൂർത്തിയാക്കിയ ചിത്രമായിരുന്നത്. ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം 75 കോടിക്ക് മേൽ ബജറ്റ് പ്രതീക്ഷയിൽ ഒരുങ്ങുന്ന സിനിമയാണ്.
എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ചിത്രം വരുമ്പോൾ പൃഥ്വിരാജ്-ആഷിഖ് അബു ചിത്രം 'വാരിയംകുന്നൻ' ആവില്ല ആദ്യം റിലീസാവുക. ഷഹബാസ് പാണ്ടിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം 'രണഭൂമിയുടെ' ട്രെയ്‌ലർ മെയ് മാസം അവസാനത്തോടെ പുറത്തിറങ്ങിയിരുന്നു. പാണ്ടിക്കാടിന്റെ ചരിത്രം എന്നാണ് സിനിമയുടെ സബ് ടൈറ്റിൽ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് ട്രെയിലറിലെ ഹൈലൈറ്റ്.
തീർന്നില്ല. ഇനിയും നായകന്റെ പേര് പ്രഖ്യാപിക്കാത്ത, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ചിത്രവും തയാറെടുക്കുന്നുണ്ട്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണിവിടെയും പറയുന്നത്. തിരക്കഥ ഏകദേശം പൂർത്തിയായി. ആഷിഖ് അബുവിന്റെ കാഴ്ചപ്പാടാണോ തന്റെ സിനിമക്കെന്നറിയില്ലെന്ന് ഇദ്ദേഹം പറയുന്നു.
മലബാർ സമരവുമായി ബന്ധപ്പെട്ട് നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര ഒരു നാടകം സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥ പൂർത്തിയായ ശേഷം 'ദി ഗ്രേറ്റ് വാരിയംകുന്നത്ത്' എന്ന പേരിൽ സിനിമയുടെ പ്രവർത്തനങ്ങൾ നടന്നുപോരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.