News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 11, 2020, 5:45 PM IST
കിം കി ഡുക്ക്
വിഖ്യാത കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡൂക്ക് അന്തരിച്ചു. 59 വയസായിരുന്നു. ഇദ്ദേഹത്തിന്റെ മരണം ആർട്ട് ഡോക് ഫെസ്റ്റ്ഡയറക്ടർ ഡെൽഫി എൽവിക്ക് സ്ഥിരീകരിച്ചതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് ബാധയെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് വെള്ളിയാഴ്ച അർദ്ധരാത്രി 1:20 ന് ലാത്വിയയിലായിരുന്നു അന്ത്യം. റിഗയ്ക്കടുത്തുള്ള കടൽ തീരത്ത് വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് കിം കി-ഡുക്ക് ലാത്വിയയിലെത്തിയത്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മീറ്റിംഗുകളിൽ അദ്ദേഹത്തെ കാണാതായപ്പോഴാണ് സുഹൃത്തുക്കൾ അന്വേഷിച്ചിറങ്ങിയതെന്നാണ് റിപ്പോർട്ട്.
കിം കി ഡുക്കിന്റെ പല സിനിമകളും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ നിരവധി തവണ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്.
Published by:
Aneesh Anirudhan
First published:
December 11, 2020, 4:52 PM IST