'അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം; ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ച നടന്നിട്ടില്ല';ശ്വേതാ മേനോൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രതികൾക്കുള്ള ശിക്ഷ പോരെന്നും അപ്പീൽ പോകണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേതാ മേനോൻ
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ.ശിക്ഷാവിധി വരാൻ കാത്തിരിക്കുകയായിരുന്നു.അമ്മ സംഘടന അതിജീവിതയ്ക്കൊപ്പമാണ്. പ്രതികൾക്കുള്ള ശിക്ഷ പോരെന്നും അപ്പീൽ പോകണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേതാ മേനോൻ പറഞ്ഞു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള യാതൊരു ചർച്ചകളും നടന്നിട്ടില്ല. ദിലീപ് നിലവിൽ അംഗമല്ല. ഇനി തിരിച്ചെത്തുമോ എന്ന് തനിക്കറിയില്ലെന്നും ശ്വേത പറഞ്ഞു. അമ്മയുടെ പ്രതികരണം വൈകിയെന്ന ബാബുരാജിൻ്റെ പ്രതികരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും സംഘടനയ്ക്കുള്ളിലെ കാര്യങ്ങൾ അറിയാത്ത ആളല്ലല്ലോ ബാബുരാജ് എന്നും ശ്വേത പ്രതികരിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 12, 2025 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം; ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ച നടന്നിട്ടില്ല';ശ്വേതാ മേനോൻ







